ഇഷ്ടം കൂടുമ്പോള്‍ കടിക്കാറുണ്ടോ? പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ

love bite
SHARE

പ്രിയപ്പെട്ടവരോട് ഇഷ്ടം കൂടുമ്പോള്‍ ഒരു 'ലവ് ബൈറ്റ്' നല്‍കാറുണ്ടോ ? എന്നാല്‍ ഈ കടിക്ക് പിന്നില്‍ ചില സൈക്കോളജിക്കല്‍ കാരണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

യാലെ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പഠനം പറയുന്നത് ഇതിനു പിന്നിലൊരു ന്യൂറോകെമിക്കല്‍ റിയാക്‌ഷന്‍ ഉണ്ടെന്നാണ്. അമിതമായ സ്നേഹം, വാത്സല്യം എന്നിവ പ്രകടിപ്പിക്കാന്‍ തലച്ചോര്‍ കണ്ടെത്തുന്ന ഒരു മാര്‍ഗമായാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്. 

ഒരുതരത്തില്‍ പറഞ്ഞാല്‍ ഇഷ്ടമുള്ള ഒരാളെ  കാണുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന വികാരങ്ങളുടെ വേലിയേറ്റം ആണ് ഈ കടിയുടെ പിന്നിലെ ശാസ്ത്രം. ശരിക്കും ഇതുവഴി നമ്മള്‍ വികാരങ്ങള്‍ അധികമായി വരുമ്പോള്‍ അതിനെ ബാലന്‍സ് ചെയ്യുകയാണ് ചെയ്യുക. ഇതാണ് ലവ് ബൈറ്റ് കൊണ്ട് ഉദേശിക്കുന്നത്. 

English summary: Do you bite the people you love; There is a scientific reason behind it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA