ADVERTISEMENT

പലരുടെയും ലോകം ഇന്ന് ഒരു മൊബൈല്‍ ഫോണിലേക്ക് ഒതുങ്ങി എന്നു വേണമെങ്കില്‍ പറയാം. പുറത്തേക്കിറങ്ങി നോക്കിയാല്‍ ഇത് ശരിയാണെന്നു തോന്നും; എല്ലാവരുടെയും കൈയില്‍ ഒരു മൊബൈല്‍. മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ മുന്നിൽ യുവാക്കളാണ്. സമൂഹമാധ്യമങ്ങൾക്ക് ഏറ്റവുമധികം അടിമകളായതും ഇവരാണ്. ഒരു addictive tool എന്ന് ഇപ്പോള്‍ ഇതിനെ വിളിക്കാം. എന്നാല്‍ സോഷ്യല്‍ മീഡിയ നിങ്ങളുടെ മാനസികശാരീരികാരോഗ്യത്തെ ഹനിക്കുന്നുണ്ടോ ? എങ്കില്‍ ഇവ ചെയ്യുക.

ഡിടോക്സ്- ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ നമ്മള്‍ ഇടയ്ക്കിടെ പല ഡയറ്റുകള്‍ എടുക്കാറില്ലേ? അതുപോലെതന്നെ ഒരു ഡിടോക്സ് വിദ്യ സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും അനിവാര്യമാണ്. രാവിലെ ഉണര്‍ന്നാല്‍ ഉടൻ സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ തിരയുന്ന സ്വഭാവം ഉണ്ടോ ? ജീവിതത്തില്‍ എല്ലാം ആദ്യം പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലാണോ ? എങ്കില്‍ ഉറപ്പായും നിങ്ങള്‍ ഒരു ബ്രേക്ക്‌ എടുക്കുക. ഇത് മാനസികമായും നിങ്ങളെ സ്വാധീനിക്കും. 

സമയം കളയാനുള്ള ഉപാധിയായി പോലും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരുണ്ട്‌. ഇത് നിങ്ങളെ കൂടുതല്‍ സ്ട്രെസ്ഫുള്‍ ആക്കുകയാണ് ചെയ്യുക. ഫലമോ ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവ സ്ഥിരമാകും. ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ ജീവിതം സോഷ്യല്‍ മീഡിയയില്‍ തളച്ചിടാതെ പുറത്തേക്ക് നോക്കുക. വായന, സംഗീതം അങ്ങനെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കും ഒഴിവു നേരങ്ങള്‍ നീക്കി വയ്ക്കാം. 

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ‌അമിതമായ സമൂഹ മാധ്യമ ഉപയോഗം താരതമ്യപ്പെടുത്തല്‍, സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കൂട്ടും. ദീര്‍ഘനേരം ഫോണില്‍ ചെലവിടുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെയും. കഴുത്തുവേദന, തലവേദന, കണ്ണിനു പ്രശ്നങ്ങള്‍ എല്ലാം ഇതുമൂലം സംഭവിക്കാം.

English summary: You need a break from social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com