sections
MORE

ദേഷ്യം നിയന്ത്രിക്കാനാകാതെ വരുന്നുണ്ടോ; ഇങ്ങനെ ചെയ്തു നോക്കിക്കോളൂ

anger
SHARE

മക്കൾ അനുസരണക്കേടു കാണിക്കുമ്പോഴോ ചെറിയ കാര്യങ്ങൾക്കോ പെട്ടെന്നു ദേഷ്യപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങൾ? ദേഷ്യം ഒരു സ്വാഭാവിക വികാരമാണ്. എന്നാൽ ദേഷ്യത്തെ പോസിറ്റീവ് ആയി സമീപിച്ചാലോ? ദേഷ്യപ്പെടുന്നതു മൂലം ബന്ധങ്ങൾ വഷളാകുക മാത്രമല്ല നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ക്ഷയിപ്പിക്കും. ദേഷ്യം വരുമ്പോൾ പറഞ്ഞു പോകുന്നതും കാട്ടിക്കൂട്ടുന്നതും ഓർത്ത് പിന്നീട് വിഷമിക്കേണ്ടിയും വരും. എപ്പോഴും ദേഷ്യം വരുന്ന ആളാണ് നിങ്ങളെങ്കിൽ ദേഷ്യം നിയന്ത്രിക്കാൻ ചില മാർഗങ്ങൾ നോക്കിയാലോ? 

1, 2, 3, 4...

‌ശരിക്കും ദേഷ്യം വന്നിരിക്കുകയാണോ? എങ്കിൽ ഒന്നു മുതൽ 100 വരെ എണ്ണിത്തുടങ്ങിക്കോളൂ. 100 ൽ നിന്നു പിന്നോട്ടും എണ്ണാം. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കും. പതിയെ പതിയെ ദേഷ്യം പോകും.

ദീർഘശ്വാസമെടുക്കാം

ദേഷ്യം വരുമ്പോൾ ശ്വാസഗതിയും വേഗത്തിലാകും. ദേഷ്യം കുറയ്ക്കാൻ വഴിയുണ്ട്. വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുക്കുക. ഒരു മിനിറ്റ് എടുത്ത് വായിലൂടെ ശ്വാസം പുറത്തു വിടുക.

ഒന്നു നടക്കാം

വ്യായാമം ഞരമ്പുകളെ ശാന്തമാക്കും. അങ്ങനെ ദേഷ്യം കുറയും. ഇനി ദേഷ്യം വരുമ്പോൾ ഒന്നു നടന്നിട്ടു വരൂ. അല്ലെങ്കില്‍ ജിമ്മിൽ പോകാം. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വച്ച് ഡാൻസ് ചെയ്യുകയുമാവാം. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കുന്ന എന്തും ദേഷ്യം കുറയ്ക്കാൻ ചെയ്യാം. 

ടേക്ക് ഇറ്റ് ഈസി

ചിലപ്പോൾ ചില വാക്കുകളോ വാചകമോ നിങ്ങളെ ശാന്തരാക്കാം. ദേഷ്യം വരുമ്പോൾ ‘റിലാക്സ്’ എന്നോ ‘ടേക്ക് ഇറ്റ് ഈസി’ എന്നോ ‘നിനക്കിതു ചെയ്യാൻ കഴിയും’ എന്നോ ‘എല്ലാം ശരിയാകും’ എന്നോ പറഞ്ഞു നോക്കൂ.

മിണ്ടാതിരിക്കുക

ദേഷ്യം വരുമ്പോൾ കണ്ണും കാതും കേൾക്കില്ല എന്നു പറയാറില്ലേ. ‘വായിൽ തോന്നിയതു കോതയ്ക്കു പാട്ട്’ എന്നതാവും ആ സമയത്തെ അവസ്ഥ. പറഞ്ഞു പോയതോർത്ത് പിന്നെ സങ്കടപ്പെട്ടിട്ടും കാര്യമുണ്ടാവില്ല. അതുകൊണ്ട് ദേഷ്യം വരുമ്പോൾ നിശബ്ദരായിരിക്കാൻ ശ്രമിക്കുക. കുറച്ചു സമയം സംസാരിക്കില്ല എന്ന് തീരുമാനിക്കുക. അടുത്ത അ‍ഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ഞാൻ ഓകെ ആകും എന്ന് വിശ്വസിക്കുക. 

യോഗ

വികാരങ്ങളെ നിയന്ത്രിക്കാൻ യോഗയ്ക്കു കഴിയും. കഴുത്തും തോളും വശങ്ങളിലേക്കു തിരിക്കുക. കാലും കയ്യും എല്ലാം നിവർത്തുകയും മടക്കുകയും ചെയ്യുക. ഇതെല്ലാം ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും. ചെറിയ ചില ശരീര ചലനങ്ങൾ ഗുണം ചെയ്യും. 

ഓർക്കാം ശുഭകാര്യങ്ങൾ

എല്ലാം തെറ്റായി തോന്നിയാൽ ഒരു നിമിഷം ശരിയിലേക്ക് ശ്രദ്ധ കൊടുക്കൂ. നിങ്ങളുടെ ജീവിതത്തിൽ എത്രയെത്ര നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അവയെക്കുറിച്ച് ഓർക്കുന്നത് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും. 

ദേഷ്യം പ്രകടിപ്പിക്കുക

നിങ്ങൾക്ക് ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ ദേഷ്യം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പൊട്ടിത്തെറിച്ചതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകില്ല. എന്നാൽ പക്വമായ ഒരു വാക്ക് നിങ്ങളുടെ ദേഷ്യവും സമ്മർദവും കുറയ്ക്കാൻ സഹായിക്കും.

English Summary: Easy tips to control your anger  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA