ADVERTISEMENT

ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര വെള്ളം കുടിക്കണം എന്നതുപോലെ പ്രധാനമാണ് വെള്ളത്തിന്റെ താപനിലയും. തണുത്ത വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വയറിനും ദോഷം ചെയ്യും. ആയുർവേദം പറയുന്നതും തണുത്ത വെള്ളം കുടിക്കരുത് എന്നാണ്. 

നമ്മുടെ ശരീരത്തിന്റെ ആന്തരിക താപനില 98 ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മറ്റു പോഷകങ്ങളും ആഗിരണം ചെയ്യപ്പെടാൻ ഇതിനോടടുത്ത താപനിലയിലുള്ള വെള്ളം കുടിക്കണം.

തണുപ്പിച്ച വെള്ളം കുടിക്കുമ്പോൾ വെള്ളത്തിന്റെ താപനില ഉയർത്താൻ ശരീരത്തിന് കുറേ പണിപ്പെടേണ്ടിവരും. ഇത് അനാവശ്യമായ ഊർജ നഷ്ടത്തിനു കാരണമാകുന്നു. ചൂടുവെള്ളം കുടിക്കാൻ ഇഷ്ടമല്ലെങ്കിൽ, ചുറ്റുപാടിന്റെ താപനിലയുമായി ചേരുന്ന ടെംപറേച്ചറിലുള്ള വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. 

ചൂടുവെള്ളം കുടിച്ചാൽ

ചൂടുവെള്ളമാണ് ആരോഗ്യത്തിനു നല്ലത്. തണുത്ത വെള്ളം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിൽനിന്നു വൈറ്റമിനുകളും പോഷകങ്ങളും പൂർണമായും ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു. ചൂടുവെള്ളം ദഹനം വേഗത്തിലാക്കുന്നു. ഉദരാരോഗ്യത്തിനും നല്ലത്. 

ഭക്ഷണത്തിലെ കൊഴുപ്പിനെ തണുത്ത വെള്ളം ഖരരൂപത്തിലാക്കുന്നു. ഇത് വിഘടിപ്പിക്കാൻ ശരീരത്തിനു പ്രയാസമാകും. ദിവസം രണ്ടു ലീറ്റർ വെള്ളം കുടിച്ചതുകൊണ്ടായില്ല. നിങ്ങൾ അതു ശരിയായ രീതിയിലാണു കുടിക്കുന്നത് എന്നുറപ്പു വരുത്തുക. ദഹനപ്രശ്നങ്ങൾ മൂലം വിഷമിക്കുന്ന ആളാണെങ്കിൽ ഇടയ്ക്കിടെ ചൂടുവെള്ളം അല്പാല്പമായി കുടിക്കുക. ആശ്വാസം ലഭിക്കും.

English Summary: Why you should avoid cold water 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com