ADVERTISEMENT

ചിലരെ കണ്ടിട്ടില്ലേ? രാവിലെ ഉണര്‍ന്ന് എഴുന്നേൽക്കുന്നതുതന്നെ ക്ഷീണത്തോടെയാകും. എന്നാല്‍ മറ്റു ചിലര്‍ ദിവസം മുഴുവനും ഊർജസ്വലരായിരിക്കും. എന്താണ് ഇങ്ങനെ എന്ന് ആലോചിക്കാറുണ്ടോ?

കാരണം ജീവിതചര്യയും ആഹാരവും തന്നെയാണ്. എനര്‍ജി ലെവല്‍ കൂട്ടാന്‍ എന്താണു ചെയ്യേണ്ടത് എന്നാണോ? അതിനു ചില എളുപ്പവഴികളുണ്ട്.

വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക - ഇനി മുതല്‍ രാവിലെ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. ഇത് ആന്തരികാവയവങ്ങള്‍ക്കും ശരീരത്തിനും ഊർജം നല്‍കും. ദഹനപ്രക്രിയയും എളുപ്പമാക്കും.

അല്‍പം വ്യായാമം - രാവിലെ ഉണര്‍ന്നാല്‍ ഉടനെ കുളിച്ചൊരുങ്ങി ഓഫിസിലേക്ക് ഓടുന്ന ആളാണോ? എങ്കില്‍ അതിലും മാറ്റം വരുത്തുക. രാവിലെ പത്തു മിനിറ്റ് ഒന്ന് നടന്നു നോക്കൂ. അത് നല്‍കുന്ന ഊര്‍ജം വലുതാണ്‌. അല്ലെങ്കില്‍ അൽപനേരം വ്യായാമം ചെയ്തു നോക്കൂ.

സ്മൂത്തി - പ്രാതല്‍ കഴിക്കാന്‍ മടിയുള്ളവര്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത സ്മൂത്തി കഴിച്ചു നോക്കൂ . ഇത് നല്ല ഉന്മേഷം നല്‍കും.

മദ്യം വേണ്ട - മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഒപ്പം രാവിലെ ഉള്ള ആരോഗ്യം കൂടി കളയും.

ഹെല്‍ത്തി സ്നാക്സ് - വെറുതെ എന്തെങ്കിലും ഇടയ്ക്കിടെ കഴിക്കുന്ന സ്വഭാവം ഒഴിവാക്കി ഹെല്‍ത്തി സ്നാക്സ് ശീലമാക്കുക. ബേക്ക്ഡ് വെജിറ്റബിള്‍സ്, പഴങ്ങള്‍ എന്നിവ കഴിക്കുക

English Summary: How to boost your energy throughout the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com