ADVERTISEMENT

നിങ്ങൾ ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദവും അനുഭവിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് മരുന്നിനൊപ്പം പരീക്ഷിക്കാൻ ഡോക്ടർമാർ നിര്‍ദേശിക്കുന്ന പുതിയ തരം ഡയറ്റ് ആണ് ഫൈബർ ഡയറ്റ്. 

∙മറ്റു ഡയറ്റ് രീതികളേക്കാൾ (മെഡിറ്ററേനിയൻ, വീഗൻ) പ്രാവർത്തികമാക്കാൻ അനായാസമാണ് ഫൈബർ ഡയറ്റ്.

∙രക്തസമ്മർദം, പ്രമേഹം, എന്നിവയ്ക്കു പുറമേ ഹൃദയസംബന്ധായ രോഗങ്ങൾക്കും ഇത് പരിഹാരമാണ്. 

∙പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയിൽ ഫൈബർ ധാരാളമായി കണ്ടുവരുന്നു (dietary fibre)

∙മലബന്ധം, കാൻസർ, അമിത ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഫൈബർ ഡയറ്റിന് സാധിക്കും. 

∙ബീൻസ്, ഓട്സ് തുടങ്ങിയവയിൽ കണ്ടുവരുന്ന ഫൈബർ (soluble fibre) രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നു. 

∙രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ ക്രമീകരിക്കാനും ഈ ഫൈബർ സഹായിക്കുന്നു. 

∙ടൈപ്പ് 2 പ്രമേഹം വരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ ഫൈബർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ഫൈബർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഏതെങ്കിലും ഒരു നേരം ചോറ് മാറ്റിവച്ച് ഓട്സ് ശീലമാക്കുക. അധികം മധുരം ചേർത്ത് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. 

∙ഇടഭക്ഷണമായി ഡ്രൈഫ്രൂട്ട്സ്, നട്സ് എന്നിവ കഴിച്ചു ശീലിക്കുക.

∙ഭക്ഷണത്തിലെ ഫൈബർ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. 

English Summary: Fiber-Rich Foods For Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com