sections
MORE

ഗുണകരമെന്നു കരുതി ചെയ്യുന്ന ഈ കാര്യങ്ങൾ പ്രമേഹരോഗികൾക്ക് ദോഷകരമായേക്കാം

diabetes
SHARE

പ്രമേഹരോഗത്തോടൊപ്പം ആണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം നിങ്ങൾക്കുണ്ട് എന്ന് പുതുതായി അറിഞ്ഞ ആളാണെങ്കിൽ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക. ഒരുപാട് വിവരങ്ങൾ പല സ്ഥലത്തു നിന്നു കിട്ടുമ്പോൾ ഏത് സ്വീകരിക്കണം, ഏത് ഒഴിവാക്കണം എന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികം.

പ്രമേഹരോഗം ഉള്ളവർ ശരിയെന്നു തോന്നി ചെയ്യുന്ന ചില കാര്യങ്ങൾ നല്ലതിനു പകരം ഉപദ്രവമായി മാറും. ഗുണത്തെക്കാളേറെ ദോഷം വരുത്തുന്ന അത്തരം ചില കാര്യങ്ങളെ അറിയാം. 

ഡയറ്റിങ്

അമിതഭാരം ഉള്ളതുകൊണ്ടാണ് പ്രമേഹം വരുന്നത്. ഭാരം ഒന്നു കുറച്ചു കളയാം എന്നു കരുതി കടുത്ത ഡയറ്റിങ് ഒന്നും ചെയ്യരുതേ. ഭാരം കുറഞ്ഞു കിട്ടുമായിരിക്കും. പക്ഷേ ചില പോഷകങ്ങളുടെ അഭാവം ഉണ്ടാകും എന്നു മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. പകരം ഭക്ഷണത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വരാം. ക്രമേണ ഭാരം കുറയാൻ അതു സഹായിക്കും. 

ഭക്ഷണം ഒഴിവാക്കുക

മനഃപൂർവമോ അല്ലാതെയോ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാൽ പ്രമേഹരോഗികൾ ഇങ്ങനെ ചെയ്താൽ അത് ഹൈപ്പോഗ്ലൈസീമിയയ്ക്കോ ഹൈപ്പർ ഗ്ലൈസീമിയയ്ക്കോ കാരണമാകാം. കൂടാതെ ക്ഷീണം, ശരീരഭാരം കൂടുക എന്നിവയ്ക്കും ഇത് കാരണമാകാം. ഒരിക്കലും ഭക്ഷണം ഒരു നേരം കഴിക്കാതിരിക്കരുത്. എങ്ങാനും ഭക്ഷണം കഴിക്കാൻ വൈകിയാൽ ലഘുഭക്ഷണം എന്തെങ്കിലും കയ്യിൽ കരുതുക. ആരോഗ്യകരമായ ഭക്ഷണം ആയിരിക്കണമെന്നു മാത്രം. വിശന്നിരിക്കരുത്. 

കുറച്ചു കഴിക്കുന്നത്

സാധാരണ ഒരാൾ 80 ശതമാനം നിറഞ്ഞു എന്നു തോന്നുന്നതു വരെ ഭക്ഷണം കഴിക്കും. വയറുനിറച്ചു കഴിക്കുന്നത് ശരീരത്തിന് സ്ട്രെയിൻ ഉണ്ടാക്കും. അതുപോലെതന്നെ ഭക്ഷണം വളരെ കുറച്ചു മാത്രം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഒന്നും ലഭിക്കില്ല. മാത്രമല്ല ക്ഷീണവും തളർച്ചയും ഉണ്ടാകുകയും ചെയ്യും. 

അന്നജം ഒഴിവാക്കുക

അതെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ഷുഗർ ആണ്. പ്രമേഹരോഗി അകന്നു നിൽക്കേണ്ടതും ഇതിൽ നിന്നു തന്നെ. എന്നാൽ പ്രമേഹം ഉണ്ടെങ്കിൽ പോലും മറ്റെല്ലാം പോലെ ശരീരത്തിന് ഷുഗറും ആവശ്യമാണ്. അതുകൊണ്ടുതന്നെ അന്നജം ഒഴിവാക്കേണ്ടതില്ല. ആരോഗ്യകരമായ മുഴുധാന്യങ്ങൾ കഴിക്കാം. കൂടാതെ കൂടുതൽ പ്രോട്ടീനും നാരുകൾ അടങ്ങിയ കാർബും (Carbohydrate) ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. 

ലോ –ഷുഗറിന്റെ ഉപയോഗം

‘ലോ ഷുഗർ’ എന്ന ലേബൽ കണ്ടാൽ ഉടൻ അത് വാങ്ങുന്നത് നന്നല്ല. പ്രിസർവേറ്റീവുകൾ ചേർത്ത ആ ഉൽപന്നങ്ങളിൽ ഷുഗർ എന്തായാലും ഉണ്ടാവും, മറ്റൊരു രൂപത്തിൽ ആയിരിക്കുമെന്നു മാത്രം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അളവ് കുറച്ച് കഴിക്കുന്നത് ദോഷം ചെയ്യില്ല. ലേബലുകൾക്ക് പിന്നാലെ പോകേണ്ട എന്ന് ചുരുക്കം. 

പ്രോസസ്ഡ് ഫുഡ്

സംസ്കരിച്ച ഭക്ഷണങ്ങളും പായ്ക്കറ്റ് ഭക്ഷണങ്ങളും അത്ര നന്നല്ല. ഫ്രോസൻ പിസ പായ്ക്ക് ചെയ്ത ഇറച്ചി, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ഇവയൊക്കെ നാച്വറൽ അല്ല. ഇവയൊന്നും ശരിയായി പാചകം ചെയ്യേണ്ട ആവശ്യം വരുന്നില്ല. സോഡിയവും ഷുഗറും ഒക്കെ ചേർത്ത് ഫാക്ടറികളിൽ നിർമിക്കുന്നവയാണിവ. ഇത് ഒഴിവാക്കുന്നതാകും നല്ലത്. പോഷകങ്ങൾ ഇവയിൽ ഇല്ല. എന്നു മാത്രമല്ല ശരീരത്തിന്റെ സംതുലനം തകരാറിലാക്കാനും ഇവ കാരണമാകും.

കൃത്രിമ മധുരങ്ങൾ

കൃത്രിമ മധുരങ്ങൾക്കു പകരം തേൻ പോലുള്ളവ ഉപയോഗിക്കുന്നതാകും ആരോഗ്യകരം.

പ്രമേഹം ഉണ്ടെങ്കിൽ ശരിയായ ശീലങ്ങളും ഭക്ഷണവും പിന്തുടർന്നാൽ രോഗത്തെ ഭയപ്പെടാതെ ആരോഗ്യത്തോടെ ജീവിക്കാം.

English Summary: Habits that are bad for people with diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA