ADVERTISEMENT

ഒന്നു ചൂടായപ്പോഴേക്കും കോട്ടയം റെക്കോഡിട്ടു. എവിടെ ചെന്നാലും ചോദ്യവും ഉത്തരവും ചൂടു തന്നെ. അങ്ങനെ ചൂടൻ താരമായി. ശരാശരി ചൂടിൽ നിന്നു 4 ഡിഗ്രിയിൽ കൂടുതലാണു ചൂട്.  അറബിക്കടൽ ചൂടായതും ഉത്തരേന്ത്യയിൽ നിന്നുള്ള എതിർചക്ര വാതവുമാണ് ഇപ്പോഴത്തെ ചൂടിനു കാരണക്കാർ. 2 ദിവസമായി ചൂട് കുറയുന്നുണ്ട്. എന്നാൽ ഫെബ്രുവരി പകുതിയോടെ വേനൽ തുടങ്ങുന്നതോടെ വീണ്ടും ചൂടാകും.‌ ഫെബ്രുവരി ആദ്യവാരം വേനൽ മഴ തുടങ്ങുമെന്നാണു പ്രതീക്ഷ. അങ്ങനെ എങ്കിൽ ചൂടിന്റെ കടുപ്പം അൽപം കുറയും.

ചൂടു പോകാതെ കഴിക്കണം

∙ ചിക്കൻ, മട്ടൺ, ബീഫ് എന്നിവ കൂടുതൽ കഴിക്കരുത്. കോള, സോഡാ എന്നിവ ഒഴിവാക്കണം, എരിവു കുറയ്ക്കണം, കാപ്പി, ചായ എന്നിവ കുറയ്ക്കണം. ഐസ്ക്രീം കുറയ്ക്കണം. പപ്പായ, പൈനാപ്പിൾ കുറയ്ക്കണം.

∙ ചോറ് നല്ലത്, തൈര്, മോര്, വെണ്ണ, പാൽ, എന്നിവ കൂടുലായി ഉപയോഗിക്കണം, പഴവർഗങ്ങളും കൂടുതലായി കഴിക്കണം, ചെറു പഴങ്ങൾ ഏറെ നല്ലത്. ഭക്ഷണത്തിൽ വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കണം.

∙ നാരങ്ങാവെള്ളം, ഫ്രഷ് ജ്യൂസുകൾ, ഇളനീർ, കരിമ്പുനീര് എന്നിവ കൂടുതലായി ഉപയോഗിക്കാം. കഞ്ഞിവെള്ളം, മോരും വെള്ളം, തിളപ്പിച്ചാറിച്ച മല്ലിവെള്ളം, രാമച്ചം, നന്നാറി, പതിമുഖം എന്നിവ ഇട്ട വെള്ളം ഉപയോഗിക്കാം.

∙ കുട്ടികൾ പ്രതിദിനം നാലര ലീറ്റർ വരെയും മുതിർന്നവർ 8 ലീറ്റർ വരെ വെള്ളം കുടിക്കണം.

സൂര്യനും ചൂടു പിടിച്ചു

സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാം. മുഖത്തും കൈയിലും ദേഹത്തും നേരിട്ട് വെയിൽ ഏൽക്കാത്ത വിധം പൂർണമായും ശരീരം മറയുന്ന വസ്ത്രം ധരിച്ച് ജോലി ചെയ്യാം. ഉച്ചയ്ക്കു പന്ത്രണ്ടിനും മൂന്നിനുമിടയിൽ പുറത്തിറങ്ങുന്നതു കഴിയുന്നത്ര ഒഴിവാക്കുക. പുറത്തിറങ്ങിയാൽ ഇടയ്ക്കിടെ തണലത്തു നിൽക്കാം. മണിക്കൂറിൽ 3 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇടവേളകളിൽ മുഖവും കണ്ണും ശുദ്ധമായ വെള്ളത്തിൽ കഴുകണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. പ്രശാന്തകുമാർ (യൂണിറ്റ് ചീഫ്, മെഡിസിൻ വിഭാഗം മെഡിക്കൽ കോളജ് കോട്ടയം)

ഡോ. കെ.ടി. വിനോദ് കൃഷ്ണൻ ( ആമിയ ആയുർവേദ നഴ്സിങ് ഹോം, പട്ടാമ്പി)

ഡോ. എസ്. അഭിലാഷ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല)

English Summary: Summer health care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com