ADVERTISEMENT

ഹൈ പ്രോട്ടീന്‍ ഡയറ്റുകള്‍ ഇന്ന് ധാരാളമുണ്ട്. പ്രോട്ടീന്‍ കൂടുതല്‍ കഴിച്ചാല്‍ അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ ശരീരത്തിനു പറ്റില്ല. നമ്മുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ശരീരത്തെ ആരോഗ്യപൂര്‍ണമാക്കാൻ ഇത് ആവശ്യവുമാണ്. പ്രോട്ടീൻ അധികമാകുന്നത് എങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം.

അന്നജത്തിന്റെ (Carbohydrates) അളവ് വളരെ കുറച്ചും കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് പ്രോട്ടീന്‍ ഡയറ്റില്‍. പ്രോട്ടീന്‍ ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കുന്നതിനാല്‍ വണ്ണം പെട്ടെന്നു കുറയുകയും ചെയ്യും. എന്നാല്‍ അമിതമായ അളവില്‍ പ്രോട്ടീന്‍ കഴിച്ചാല്‍ തിരിച്ചാണ് ഫലം. പ്രോട്ടീന്‍ കൂടിയാല്‍ അത് വണ്ണം വയ്ക്കാന്‍ കാരണമാകും. അതിനാല്‍ പ്രോട്ടീന്‍ ഡയറ്റ് ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ കഴിക്കുക.

പ്രോട്ടീന്‍ ഡയറ്റിന്റെ മറ്റൊരു പ്രശ്നം ദഹനപ്രശ്നങ്ങളാണ്. പ്രോട്ടീന്‍ കൂടിയ അളവില്‍ ചെല്ലുന്നത് മലബന്ധം, വയറ്റില്‍ അസ്വസ്ഥത, ദഹനപ്രശ്നം എന്നിവ ഉണ്ടാക്കും.

ശരീരത്തിന്റെ ജലാംശം കുറയാന്‍ പ്രോട്ടീന്‍ ഡയറ്റ് കാരണമാകും. അതിനാല്‍ പ്രോട്ടീന്‍ ഡയറ്റ് എടുക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക.

പ്രോട്ടീന്‍ ഡയറ്റ് സ്ഥിരമായി എടുക്കുമ്പോള്‍ കിഡ്നിയുടെ ആരോഗ്യം ശ്രദ്ധിക്കണം. കാരണം അമിത അളവില്‍ പ്രോട്ടീന്‍ എത്തുന്നത് കിഡ്നിയുടെ പ്രവര്‍ത്തനം ഇരട്ടിയാക്കുന്ന പ്രക്രിയയാണ്.

പ്രോട്ടീന്‍ റിച്ച് ആയ ഡയറ്റില്‍ കാത്സ്യം കുറവാകും. കാത്സ്യം കുറയുന്നത് എല്ലിന്റെ ആരോഗ്യത്തെയും ബാധിക്കാം.

English Summary: Side effects of consuming too much protein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com