ADVERTISEMENT

ഡയറ്റിലായാലും അല്ലെങ്കിലും ആവശ്യത്തിനു കാലറി നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം ? ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന കാലറിയെ ആശ്രയിച്ചാണ് ഭാരം, ഫിറ്റ്നസ് ലവല്‍, ഊര്‍ജ്ജം എന്നിവ നിർണയിക്കുന്നത്. നിങ്ങളുടെ കാലറി ഇന്‍ടേക്ക് ആവശ്യത്തിനാണോ അല്ലയോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.

മുടി കൊഴിച്ചില്‍ - മുടി കൊഴിച്ചില്‍ അധികമാകുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ നിങ്ങള്‍ ആവശ്യമുള്ള കാലറി കഴിക്കുന്നില്ല എന്നാണ് അര്‍ഥം. കാലറി, പ്രോട്ടീന്‍ , അയണ്‍ എന്നിവ നന്നായി ശരീരത്തിലെത്തിയാല്‍ മുടിയുടെ ആരോഗ്യം വര്‍ധിക്കും.

പ്രതിരോധശക്തി - പ്രതിരോധശക്തി കുറയുമ്പോഴാണ് രോഗങ്ങള്‍ പിടികൂടുന്നത്. ദിവസവും ലഭിക്കുന്ന കാലറി കുറവാണെങ്കിൽ അത് പ്രതിരോധശക്തിയെ ബാധിക്കും. അടിക്കടി രോഗങ്ങള്‍ വരുന്നുണ്ട് എങ്കില്‍ ഇത് ശ്രദ്ധിക്കുക.

ജലദോഷം -അടിക്കടി ഉണ്ടാകുന്ന ജലദോഷം കാലറി കുറവിന്റെ ലക്ഷണമാകാം. 

ചർമ രോഗങ്ങള്‍ - ഡ്രൈ സ്കിന്‍, നിരന്തരം ഉണ്ടാകുന്ന ചര്‍മരോഗങ്ങള്‍ എല്ലാം ലോ കാലറിയുടെ ലക്ഷണങ്ങള്‍ ആണ്. 

English Summary: Signs that indicate you are not eating enough calories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com