sections
MORE

‘ഭാഗ്യം’ വിറ്റ് തളർന്നവർക്കുമുണ്ട് സഹായം

lottery ticket
SHARE

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി. 

ക്ഷേമനിധിയിൽ അംഗമാകാൻ

പ്രതിമാസം 10000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് സംസ്ഥാന ലോട്ടറി വാങ്ങി വിൽപന നടത്തുന്ന ഏജന്റുമാർക്കും വിൽപനക്കാർക്കും പ്രതിമാസം 50 രൂപ അംശാദായം അടച്ച് ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. തുടർന്നു പ്രതിമാസം 50 രൂപ അംശാദായത്തുക ഒടുക്കി അംഗമായി തുടരുകയും ചെയ്യാം. 

ചികിത്സാധന സഹായം 

ലഭിക്കുന്ന ആനുകൂല്യം: പരമാവധി 20, 000 രൂപ

അർഹതാമാനദണ്ഡം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത, ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങൾക്ക് അഞ്ചു ദിവസമോ അതിൽക്കൂടുതലോ ആശുപത്രിയിൽ കിടത്തി ചികിത്സ ചെയ്യുമ്പോൾ ആദ്യത്തെ 5 ദിവസം 400 രൂപയും അതിനു ശേഷമുള്ള ഓരോ ദിവസവും 75 രൂപ വീതവും നൽകുന്നു. ഈ ചികിത്സയ്ക്ക് 3000 രൂപ വരെ നൽകും. ഗുരുതര രോഗബാധകൊണ്ടു കഷ്ടപ്പെടുന്ന അംഗങ്ങൾക്ക് ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി 20,000 രൂപ വരെ ധനസഹായം ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസിൽ നിന്നു നിർദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാരേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസർക്കു നൽകണം. 

വിവാഹധനസഹായം 

ലഭിക്കുന്ന ആനുകൂല്യം 5000 രൂപ

അർഹതാമാനദണ്ഡം: മൂന്നു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുള്ള വനിതാംഗങ്ങളുടെയും അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടെയും വിവാഹച്ചെലവിനുള്ള ധനസഹായം. രണ്ടു തവണ മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളു. 

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസിൽ നിന്നു നിർദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് വിവാഹസർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസർക്കു നൽകണം. 

അപേക്ഷ നൽകാനുള്ള സമയപരിധി: വിവാഹത്തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ

മരണാനന്തര ധനസഹായം

ലഭിക്കുന്ന ആനുകൂല്യം: സ്വാഭാവിക മരണത്തിന് 50,000 രൂപ. അപകടമരണത്തിന് ഒരു ലക്ഷം

അർഹത: മരിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ അനന്തരാവകാശികൾക്ക്

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധിയോഫിസിൽ നിന്നു നിർദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് മരണസർട്ടിഫിക്കറ്റ്, നോമിനേഷൻ ഫോം, ബന്ധുത്വ സർട്ടിഫിക്കറ്റ്, അനന്തരാവകാശിയുടെ തിരിച്ചറിയൽ രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

പെൻഷൻ, അവശതാപെൻഷൻ, കുടുംബ പെൻഷൻ

അർഹതാമാനദണ്ഡം: 10 വർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള 55 വയസ്സ് പൂർത്തിയായ അംഗത്തിനാണു പെൻഷന് അർഹത. രോഗമോ അപകടമോ മൂലം സ്ഥിരവും പൂർണവുമായ ശാരീരികാവശത സംഭവിച്ച് രണ്ടു വർഷമായ അംഗത്തിന് അവശതാ പെൻഷന് അർഹതയുണ്ട്. പെൻഷൻ ലഭിക്കുന്ന അംഗമോ പെൻഷന് അർഹതയുള്ള അംഗമോ 10 വർഷത്തിൽ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗമോ മരിച്ചാൽ അർഹതയുള്ള പെൻഷൻ തുകയുടെ പകുതി അയാളുടെ ഭാര്യ, ഭർത്താവ്, പ്രായപൂർത്തിയായ ആൺമക്കൾ, വിവാഹം കഴിയാത്ത പെൺമക്കൾ എന്നിവരിലൊരാൾക്കു കുടുംബ പെൻഷനായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസിൽ നിന്നു നിർദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് ക്ഷേമനിധി പാസ്ബുക്ക്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് (കുടുംബപെൻഷൻ) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫിസർക്കു നൽകണം.

അപേക്ഷിക്കാനുള്ള സമയപരിധി

സാധാരണഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരു മാസത്തിനകം. കാലതാമസം ഉണ്ടായാൽ കാരണം കാണിച്ചുകൊണ്ടുള്ള അപേക്ഷ സഹിതം നൽകണം. 

സംസ്ഥാന ഭാഗ്യക്കുറി ബോർഡിന്റെ ആസ്ഥാനം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് ഹെഡ് ഓഫിസ്, സണ്ണി മീഡ്സ് ലെയിൻ, പാളയം, തിരുവനന്തപുരം – 695 034

English Summary: Lottery agents insurance

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA