രോഗാണുക്കളിൽ നിന്ന് സംരക്ഷണമേകുന്ന മികച്ച മാസ്ക് ഏത്? ഗവേഷകർ പറയുന്നു

mask-material
SHARE

മാസ്ക് അഥവാ മുഖാവരണം കോവിഡ് 19 ൽ നിന്നു രക്ഷ നേടാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്. സർജിക്കൽ മാസ്ക്, B95 മാസ്ക് ഇവ വൈദ്യശാസ്ത്ര പ്രഫഷനലുകൾ മാത്രം ധരിച്ചാൽ മതി എന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്. അപ്പോൾ സാധാരണ ജനങ്ങളോ?  സർക്കാർ പറയുന്നതനുസരിച്ച് നമുക്കുതന്നെ ലളിതമായി വീട്ടിൽ തുണി കൊണ്ടുള്ള മാസ്ക് ഉണ്ടാക്കാം. 

ഏതു  മെറ്റീരിയൽ ആണ് മാസ്ക് നിർമിക്കാൻ ഉപയോഗിക്കേണ്ടത് എന്നാവും മനസ്സിൽ  ഉയരുന്ന ചോദ്യം. യുഎസിലെ ഷിക്കാഗോ സർവകലാശാലയും ആർഗോൺ നാഷനൽ സർവകലാശാലയും നടത്തിയ പഠനത്തിൽ വ്യത്യസ്ത തരത്തിലുള്ള തുണികളുടെ ഫിൽട്രേഷൻ ഗുണങ്ങൾ പരിശോധിച്ചു. പരുത്തി, സിൽക്ക്, ഷിഫോൺ, ഫ്ളാനൽ, സിന്തറ്റിക് തുടങ്ങിയവയിലും മറ്റു ചിലതിലും ഗവേഷണം നടത്തി.  വിവിധ തരത്തിലുള്ള തുണികളുടെ മിശ്രണം ആണ് അരിക്കൽ പ്രക്രിയ ഏറ്റവും മികച്ചതാക്കുന്നത് എന്നു കണ്ടു. 

കോട്ടൺ -സിൽക്ക് കോട്ടൺ -ഷിഫോൺ, കോട്ടൺ -ഫ്ലാനൽ മുതലായവയുടെ ഫിൽട്രേഷൻ കഴിവ് 300 നാനോ മീറ്ററിലും കുറഞ്ഞ വസ്തുക്കളിൽ 80 ശതമാനത്തിൽ കൂടുതലും 300 നാനോ മീറ്ററിലും കൂടിയതിൽ 90 ശതമാനത്തിൽ കുറവുമാണെന്നു ഗവേഷകർ പറയുന്നു. 

പരുത്തി (cotton) തുണിയിൽ നൂലുകളുടെ ഉയർന്ന എണ്ണം മികച്ചപ്രവർത്തനത്തിന് സഹായിക്കുന്നു. സുഷിരങ്ങൾ എത്ര ചെറുതാകുന്നുവോ അത്ര കുറച്ചേ അതിലൂടെ വസ്്തുക്കളും കണികകളും കടക്കൂ. ഇങ്ങനെ തുണികൾ സൂക്ഷ്മ വസ്തുക്കളെ തടയുന്നതാണ് മെക്കാനിക്കൽ ഫിൽട്രേഷൻ. പോളിസ്റ്റർ പോലുള്ള തുണികൾ എലെക്ട്രോസ്റ്റാറ്റിക് ഫിൽട്രേഷൻ ആണ് ചെയ്യുന്നത് . 

വിവിധ തരത്തിലുള്ള തുണികൾ പല അടുക്കുകളായി വയ്ക്കുന്നതാണ് ഭൂരിഭാഗം സൂക്ഷ്മ കണികകളും തടയാനുള്ള മികച്ച മാർഗം.

ഇതൊക്ക ആണെങ്കിലും മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽ ഒരു കാര്യവുമില്ല. ശരിയായി മാസ്ക് ധരിക്കാത്തത് മൂലം ഉണ്ടാകുന്ന വിടവുകളിലൂടെ 60% കുറവ് ഫിൽട്രേഷനെ നടക്കൂ. അതുകൊണ്ട് നിങ്ങൾ വാങ്ങിയതോ ഉണ്ടാക്കിയതോ ആയ മാസ്ക് ശരിയായി ധരിക്കാൻ ശ്രദ്ധിക്കുക. 

English Summary: Researchers have found the best materials to make masks at home, COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA