ADVERTISEMENT

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാൽ ഇവയുടെ അഭാവത്തിൽ, വൈറസിൽ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാൻഡ് സാനിറ്റൈസറിനെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഹാൻഡ് സാനിറ്റൈസർ എത്ര സമയം നീണ്ടു നിൽക്കും എന്നറിയാമോ? ഇവ ഏറെ സമയം നീണ്ടു നിൽക്കില്ല എന്നതാണ് വാസ്തവം.

വെറും രണ്ടു മിനിറ്റ് മാത്രമാണ് ഹാൻഡ് സാനിറ്റൈസർ സംരക്ഷണം നൽകുക. നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകാത്തതു  കൊണ്ടുതന്നെ ഓരോ തവണയും ഇതുപയോഗിക്കണം. വെള്ളവും സോപ്പും ലഭിക്കാത്ത സമയത്തു മാത്രമേ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവൂ.

കൈകൾ കഴുകിയ ശേഷം മാത്രമേ മുഖത്തു സ്പർശിക്കാനും ഭക്ഷണം കഴിക്കാനും പാടുള്ളൂ എന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറഞ്ഞത് അറുപത് ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും കൈകളിൽ അവ 30 സെക്കന്റ് തടവണമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നിർദേശിക്കുന്നു. 

സാനിറ്റൈസർ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

അടിയന്തിര സാഹചര്യങ്ങളിൽ സോപ്പിനും വെള്ളത്തിനും പകരമായി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. എന്നാൽ ഇവ ഒരു പരിഹാരമല്ല. സാനിറ്റൈസർ എല്ലാ അണുക്കളെയും നശിപ്പിക്കുകയല്ല. അവ വേഗത്തിൽ പ്രവർത്തിക്കുകയും ചർമത്തിലെ അണുക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്നു മാത്രം.

നിങ്ങൾ ചെയ്യേണ്ടത് 

സാനിറ്റൈസർ പത്തു മിനിറ്റ് മുൻപ് തടവി എങ്കിൽപ്പോലും ഭക്ഷണം കഴിക്കുന്നതിനും മുഖത്തു സ്പർശിക്കുന്നതിനും മുൻപ് കൈകൾ വൃത്തിയാക്കണം. വീണ്ടും ഇത് ചെയ്യണം.

നിങ്ങൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയാണെങ്കിൽ, കൈകളുടെ എല്ലാ ഭാഗവും സ്പർശിക്കുന്ന രീതിയിൽ കൈകൾ വരണ്ടതായി തോന്നും വരെ മുപ്പതു സെക്കന്റ് നേരം നന്നായി തടവണം.

എന്നാലും കൈകളുടെ ശുചിത്വം പാലിക്കുന്നതിന് ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിക്കുന്നത് തന്നെയാണ്. സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും തിരുമ്മണം. വിരലുകൾക്കിടയിലും കൈകളുടെ പുറകിലും നഖങ്ങൾക്കിടയിലും നന്നായി തടവണം.

English Summary: How long your hand sanitizer really lasts on your hand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com