കോവിഡിനൊപ്പമുള്ള മഴക്കാലം; ഒഴിവാക്കാം ഈ പഴങ്ങളും പച്ചക്കറികളും

cabbage
SHARE

ഒരു വൈറസ് നമ്മുടെ ജീവിതമാകെ മാറ്റിമറിച്ച ഈ കാലത്തു നമുക്ക് ചുറ്റുമുള്ള എല്ലാത്തിനോടും കരുതലോടെ ഇടപെടേണ്ടതുണ്ട്. പുറത്തു നിന്ന് വീട്ടിലേക്കു കൊണ്ടുവരുന്ന എന്ത് സാധനവും അണുവിമുക്തമാക്കണം. കൊറോണ വൈറസ് ചുറ്റുമില്ലെങ്കിൽ പോലും ഭക്ഷ്യ സുരക്ഷ പ്രധാനമാണ്.

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. രോഗാണുക്കൾ വേഗം വ്യാപിക്കുന്ന സമയമാണിത്. പഴങ്ങളും പച്ചക്കറികളും വേഗം ചീത്തയാകാം. അവ ഉപയോഗിച്ചാൽ വയറിന് അസുഖങ്ങളുണ്ടാകും. മഴക്കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്ത, ഉപയോഗം കുറയ്‌ക്കേണ്ട ചില പഴങ്ങളും പച്ചക്കറികളും ഏതെന്നു നോക്കാം.  അവ ഉപയോഗിച്ചാൽതന്നെ വൃത്തിയായി കഴുകുകയും ചീഞ്ഞതാണോ എന്നു പരിശോധിക്കുകയും വേണം.

ഇലക്കറികൾ

പോഷകസമ്പുഷ്ടമാണെങ്കിലും ചീര, ഉലുവയില തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് ഇവയിൽ ഈർപ്പം തങ്ങി നിൽക്കുകയും വേഗം കേടാകുകയും ചെയ്യും. പകരം പാവയ്ക്ക, പടവലങ്ങ മുതലായവ ഉപയോഗിക്കാം.

മുറിച്ച പഴങ്ങളും പഴച്ചാറുകളും 

വഴിയോരങ്ങളിൽ വിൽപനയ്ക്ക് വച്ച പഴങ്ങളോ ഇത്തരം പഴങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ ജ്യൂസുകളോ മഴക്കാലത്ത് കഴിക്കരുത്. വായുവുമായി സമ്പർക്കത്തിൽ വരുന്ന ഈ പഴക്കഷ്ണങ്ങളിൽ നിരവധി കീടാണുക്കൾ ഉണ്ടാകും. വഴിയോര കടകളിൽ ജ്യൂസുകളിൽ വെള്ളം ചേർക്കും. ഇവ മലിനമാകാൻ സാധ്യതയുണ്ട്. ഇത് ടൈഫോയ്‌ഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും. പ്രാണികളും മറ്റും ഇരുന്നും ഇവ മലിനമാകാം.

കാബേജ്, കോളിഫ്ലവർ 

കാബേജ്/കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളിൽ നിരവധി പാളികൾ ഉണ്ട്. ഇവയിൽ പ്രാണികൾ കടക്കാൻ മഴക്കാലത്ത് സാധ്യതയേറെയാണ്. അതിനാൽ മഴക്കാലത്ത് ഇവ പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ പുറത്തു നിന്നു കഴിക്കാതിരിക്കുകയോ ചെയ്യാം.

കൂൺ

കൂൺ ഈർപ്പമുള്ള മണ്ണിലാണ് വളരുന്നത്. ഇത് ഇവയിൽ ബാക്ടീരിയ പെരുകാൻ കാരണമാകും. മഴക്കാലത്ത് കൂൺ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

English Summary: Vegetables and fruits should avoid during the rainy season

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA