ADVERTISEMENT

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കോട്ടയം സൈക്ലിങ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിർച്വൽ സൈക്ലിങ് റൈഡ് സംഘടിപ്പിക്കുന്നു. കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തിൽ ഒരുമിച്ചുള്ള റൈഡുകൾ ഒട്ടു ആശ്വാസ്യം അല്ലാത്ത സാഹചര്യത്തിലാണ് വിർച്വൽ റൈഡ് എന്ന ആശയവുമായി ക്ലബ്‌ ഭാരവാഹികൾ മുന്നോട്ടു വന്നത്. 

cycling1

ലോകത്തിന്റെ ഏതു കോണിൽ നിന്നും ഈ പരിപാടിയിൽ പങ്കെടുക്കാം എന്നതാണ് ഈ റൈഡുകളുടെ പ്രത്യേകത. Strava എന്ന ആപ്പ് ഉപയോഗിച്ചു 19/47/74 km എന്നീ മൂന്ന് ദൂര  ഓപ്ഷനുകളിൽ ഏതു വേണമെങ്കിലും പങ്കെടുക്കുന്നവർക് തിരഞ്ഞെടുക്കാം. കുട്ടികൾ, സ്ത്രീകൾ, മറ്റു ബുദ്ധിമുട്ടുള്ളവർ  തുടങ്ങിയവർക്ക്  ഏതു ദൂരവും  ചെയ്യാനുള്ള അവസരവും ക്ലബ്‌ ഒരുക്കിയിട്ടുണ്ട്.  

cycling2

വ്യായാമം ചെയ്യുക രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുക,CMDRF ലേക്ക് സംഭാവന നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി ഈ റൈഡിനു പിന്നിലുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള 200 ഓളം പേർ ഇതിനകം ഈ റൈഡിൽ റജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾ ക്ലബ്‌ ഫേസ്ബുക്കിൽ പേജിൽ ലഭ്യമാണ്. റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/EeCyNF1CWPYA2WwR8  വഴിയും റജിസ്റ്റർ ചെയ്യാം. 

cycling3

English Summary:  Kottayam Cycling club's virtual cycling ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com