ADVERTISEMENT

വണ്ണം കുറയ്ക്കുന്ന കാര്യം ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് പഞ്ചസാര ഉപയോഗം കുറയ്ക്കുക എന്നതാണ്. എന്നാല്‍ പലര്‍ക്കും സാധിക്കാത്ത കാര്യവുമാണിത്. ഷുഗര്‍ ഇല്ലാത്ത ആഹാരം എന്നത് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഇനി ഇതേക്കുറിച്ച് ആലോചിച്ച് ഒട്ടും വിഷമിക്കേണ്ട. മധുരം കഴിച്ചു കൊണ്ടുതന്നെ ഇനി ഡയറ്റ് ചെയ്യാം. അതാണ്‌ ആലൂലോസ് (Allulose).

2015 ലാണ് ആലൂലോസ് ആദ്യമായി വിപണിയില്‍ എത്തുന്നത്. ഇതിലെ ലോ കാലറി കൗണ്ടാണ് ആലൂലോസിന്റെ പ്രിയം വർധിപ്പിക്കുന്നത്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന പഞ്ചസാരയെ അപേക്ഷിച്ച് തൊണ്ണൂറുശതമാനം കാലറി കുറവാണ് ഇതില്‍.

ചക്ക, ഗോതമ്പ്, ഫിഗ്, മേപ്പിള്‍ സിറപ്പ്, ബ്രൗണ്‍ ഷുഗര്‍ എന്നിവയില്‍ കാണപ്പെടുന്ന സിംപിള്‍ ഷുഗര്‍ തന്നെയാണ് ആലൂലോസ്. 

നമ്മുടെ ശരീരം ആലൂലോസ് ആഗിരണം ചെയ്യുമെങ്കിലും അതിനെ മെറ്റബോളിസ് ചെയ്യുന്നില്ല. ഇതാണ് ഇതിനെ ലോ കാലറി ഫുഡ്‌ ആക്കുന്നത്. ഇതേ ആലൂലോസ് നിര്‍മിക്കാനും സാധിക്കും. പ്രമേഹ രോഗികള്‍ക്കും ആലൂലോസ് നല്ലതാണ്.  ഭാരം കുറയ്ക്കുന്നവര്‍ക്കും ഉപയോഗിക്കാം.

English Summary: Allulose, the new sugar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com