ആഴ്ചയിലൊരിക്കൽ മുരിങ്ങക്ക പറാത്ത; ആരോഗ്യ രഹസ്യവുമായി മോദി

narendra modi
SHARE

മുരിങ്ങക്ക കൊണ്ട് താന്‍ പറാത്ത ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകകുറിപ്പ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്‍റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ പോഷകാംശമുള്ള ഭക്ഷണത്തിന്റെ പട്ടികയിലാണ് മുരിങ്ങക്കയെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഇത് കഴിക്കാറുണ്ടെന്നാണ് പറഞ്ഞത്. 

ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 'വിളിക്കുമ്പോഴെല്ലാം ഹൽദി (മഞ്ഞൾ) കഴിക്കാറുണ്ടോ എന്ന് അമ്മ ചോദിക്കും. താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോലി, മിലിന്ദ് സോനമ്‍ തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തിരുന്നു.

യോഗയിലും ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് മോദി. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ സപ്തതി ആഘോഷം നടന്നത്.

English Summary: Health secrets of Prime Minister Narendra Modi

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA