ADVERTISEMENT

ചിക്കൻ, ബീഫ്, പോർക്ക്...ഹാ മാംസരുചികൾ ഇതിൽതന്നെ എന്തെല്ലാം വൈറൈറ്റികൾ. ഓർക്കുമ്പോൾതന്നെ വായിൽ വെള്ളമൂറുന്നുണ്ടാകും അല്ലേ. എന്നാൽ നമ്മൾ കഴിച്ചു കൂട്ടുന്ന ഈ മാംസവിഭവങ്ങൾ രോഗകാരണമാകുമോ, ആരോഗ്യം നശിപ്പിക്കുമോ എന്നൊക്കെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റിപ്പോർട്ടുകൾ സചിപ്പിക്കുന്നത് നാം ഏറ്റവുമധികം രുചിയോടെ കഴിക്കുന്ന ഇറച്ചി വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ അശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെട്ട്, രോഗങ്ങളുടെ കൂമ്പാരമായാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നതെന്നാണ്. 

ഇപ്പോൾ നാം കണ്ട കോവിഡിൽ വരെ വുഹാനിൽ നിന്നുള്ള മത്സ്യ– മാംസ മാർക്കറ്റിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് സംശയം. ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾ ചിലപ്പോൾ ടിബി, ആന്ത്രാക്സ് പോലുള്ള രോഗം ബാധിച്ചവയാകാം. മാത്രമല്ല മാംസത്തിൽ സ്വതവേതന്നെ ചില ബാക്ടീരിയകളും വിരകളും പരാദങ്ങളും തുടങ്ങിയ രോഗാണുക്കൾ ഉണ്ടാകാം. അശാസ്ത്രീയമായ കശാപ്പിലൂടെ ഇവയൊക്കെ മനുഷ്യരിലേക്കു പകരാം. മാംസം കൈകാര്യം ചെയ്യുന്ന പ്രതലങ്ങൾ, വെട്ടാനുപയോഗിക്കുന്ന കത്തി പോലുള്ള ഉപകരണങ്ങൾ, വെള്ളം, സൂക്ഷിക്കുന്ന പാത്രം, കൊണ്ടു പോകുന്ന വാഹനങ്ങൾ എന്നിവ വൃത്തിയുള്ളതല്ലെങ്കിലും രോഗങ്ങൾ കടന്നുവരാം. 

നന്നായി വേവിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ നന്നായി വേവിച്ചതുകൊണ്ടു മാത്രം മാംസം നൂറുശതമാനം രോഗമുക്തമായി എന്നു തീർച്ചപ്പെടുത്താനാവല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വളരെ നേരത്തെ പാചകത്തിനു ശേഷം ചില ബാക്ടീരിയകൾ നശിച്ചാലും അവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ മാംസത്തിൽ അവശേഷിക്കാം. അതിനാൽതന്നെ പാചകം ചെയ്യുമ്പോൾ രോഗസാധ്യത കുറയും എന്നേ പറയാനാകൂ. 

English Summary : Things to remember before eating meat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com