പ്രായം കൂടുന്തോറും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • നിശ്ശബ്‌ദമായെത്തുന്ന ഹൃദയസ്‌തംഭനം വാർധക്യത്തിൽ വെല്ലുവിളിയാണ്
  • വാർധക്യത്തിലെ മറ്റൊരു വലിയ വെല്ലുവിളിയാണു വീഴ്‌ചകൾ
old age health
Photo credit : Lordn / Shutterstock.com
SHARE

നല്ലപ്രായത്തിലാണ് നമ്മളെന്നതു ശരിതന്നെ. എങ്കിലും പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് എന്തൊക്കെയെന്ന കാര്യത്തിലും ധാരണയുണ്ടാവുന്നത് നല്ലതായിരിക്കും. ശാരീരിക പ്രവർത്തനങ്ങളുടെ സ്വാഭാവികമായ മന്ദീഭവിക്കലാണു വാർധക്യത്തിൽ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. വൈദ്യശാസ്‌ത്ര പുരോഗതി മൂലം ആയുർദൈർഘ്യം കൂട്ടാനായെങ്കിലും ഈ അധികദിനങ്ങൾക്ക് സന്തോഷവും ഊർജവും നൽകാനാകുന്നുണ്ടോ എന്നതാണു പരമപ്രധാനം. ശരീരത്തിലെ എല്ലാ വ്യവസ്‌ഥകളിലും മാറ്റം സംഭവിക്കുന്ന കാലമാണ് ഇതെന്ന് ഓർമിക്കണം. ജരാനര മുതൽ ആന്തരാവയവങ്ങളിലെ മാറ്റങ്ങൾ വരെ ഇതിൽപ്പെടുന്നു. രക്‌തധമനികളിലെ ജരാവസ്‌ഥ വാർധക്യത്തിലെ പ്രധാന വെല്ലുവിളിയാണ്. രക്‌തധമനികളുടെ ഉൾഭിത്തികളിൽ കൊഴുപ്പടിഞ്ഞ് രക്‌തപ്രവാഹത്തിനു തടസ്സമുണ്ടാകാം. ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങളെ ഇതു മന്ദീഭവിപ്പിക്കാം. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയാം. ദഹനേന്ദ്രിയ പ്രശ്‌നങ്ങൾ, അസ്‌ഥികൾ ക്കുള്ള ബലക്ഷയം, പേശികൾക്കുള്ള ബലക്ഷയം എന്നിവയൊക്കെ വെല്ലുവിളികളാണ്.

സാധാരണ പ്രശ്‌നങ്ങൾ 

1. ഹൃദയ സംബന്ധിയായ രോഗങ്ങൾ: നിശ്ശബ്‌ദമായെത്തുന്ന ഹൃദയസ്‌തംഭനം വാർധക്യത്തിൽ വെല്ലുവിളിയാണ്. നെഞ്ചുവേദന പോലെയുള്ള അസ്വസ്‌ഥതകൾ കാണണമെന്നില്ല. 

2. ശ്വാസകോശസംബന്ധമായവ: ആസ്‌മ, ബ്രോങ്കൈറ്റിസ്‌ പോലുള്ള ശ്വാസതടസ്സ രോഗങ്ങളുടെ സാന്നിധ്യം. 

3. ഉദരസംബന്ധം: ദഹനക്കേട്, മലബന്ധം, വിശപ്പില്ലായ്‌മ എന്നിവ. 

4. നാഡീഞരമ്പുകളെ ബാധിക്കുന്നത്: ഓർമക്കുറവ്, പക്ഷാഘാതം, പേശീ ബലക്ഷയം എന്നിവ. ഉറക്കക്കുറവ്, വിഷാദം എന്നിവയും കാണാം. 

5. വീഴ്‌ച: വാർധക്യത്തിലെ മറ്റൊരു വലിയ വെല്ലുവിളിയാണു വീഴ്‌ചകൾ. തെന്നി വീഴുന്നതും മറ്റും വ്യാപകം. ഇതോടെ ശയ്യാവലംബിയാകുന്നയാളുടെ ജീവിതം ദുരിതമയമാകും.

പരിഹാരങ്ങൾ 

1. സ്ഥിര വ്യായാമങ്ങൾ: നടപ്പ്, ജോഗിങ്, നീന്തൽ, സൈക്ലിങ് എന്നിവയാണുത്തമം. 

2. ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. രണ്ടു ലീറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. വറുത്തതും പൊരിച്ചതും ഫാസ്‌റ്റ് ഫുഡും കുറയ്‌ക്കണം. 

3. പുകവലിയും മദ്യപാനവും അകറ്റി നിർത്തണം. 

4. കൃത്യമായ വാർഷിക മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കണം. രക്‌തസമ്മർദം, ഷുഗർ, കൊളസ്ട്രോൾ, ഹൃദയാരോഗ്യം എന്നീ നാലു കാര്യങ്ങൾ പരിശോധിക്കണം. 

5. ആത്മീയാരോഗ്യം: യോഗ, പ്രാർഥന, ധ്യാനം എന്നിവ മനസ്സിനു ശാന്തിയും ഉന്മേഷവും നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റു കൂട്ടായ്‌മകളിലും സജീവമാകുക. 

വിവരങ്ങൾക്കു കടപ്പാട് : 

ഡോ. ബി. പത്മകുമാർ (അസോഷ്യേറ്റ് പ്രഫസർ, ആലപ്പുഴ മെഡിക്കൽ കോളജ്).

English Summary : Old age health care

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA