ADVERTISEMENT

ഞാൻ പത്തൊന്‍പതു വയസുള്ള ഒരു വിദ്യാർഥിനിയാണ്. എനിക്കു തലവേദന തുടങ്ങിയിട്ട് ആറുവർഷമായി. കഠിനമായ തലവേദന കാരണം ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മാസം ചികിത്സയിലായിരുന്നു. ഈ സമയം തലയ്ക്കകത്ത് സ്ക്രീൻ ചെയ്തു. പഴുപ്പും ചോരയും കലർന്ന ഒരു ദ്രാവകം പുറത്തെടുത്തു. അതിൽപിന്നെ കണ്ണു ഡോക്ടറുടെ നിർദേശപ്രകാരം കണ്ണാടി വച്ചു. പക്ഷേ. വേദന വർധിക്കുകയാണുണ്ടായത്. തലയുടെ പുറകിലും നെറ്റിയുടെ ഇരുവശങ്ങളിലുമാണ് വേദന കൂടുതലുള്ളത്. പല മരുന്നുകൾ കഴിച്ചിട്ടും ഒരു കുറവുമില്ല. പരിശോധിച്ച ഒരു ഡോക്ടർ പറഞ്ഞത്, ബ്രെയിൻ ട്യൂമറിന്റെ ആരംഭമാണെന്നാണ്. എപ്പോഴും തലകറക്കവും വിട്ടുമാറാത്ത ജലദോഷവുമുണ്ട്. മൂക്കിൽനിന്നും വായിൽനിന്നും രക്തം കലർന്ന കഫം ഉള്ളതിനാൽ ആഹാരം കഴിക്കാൻ വിഷമമാണ്. എന്റെ രോഗം ബ്രെയിൻ ട്യൂമർ ആണോ?

സി. കെ. തിരുവനന്തപുരം

ജീവതത്തിൽ ഒരിക്കലെങ്കിലും തലവേദന വന്നിട്ടില്ലാത്തവർ ആരും തന്നെയില്ല. അടിക്കടി തുടർച്ചയായി, പാരമ്പര്യമായി വരുന്ന തലവേദന ‘കൊടിഞ്ഞി’ മൂലമാകാനാണ് സാധ്യത. തലയക്ക് അടികൊണ്ട് തുടർച്ചയായി തലവേദന വന്നു കൊണ്ടിരിക്കുന്നു എങ്കിൽ തലയ്ക്കകത്ത് ക്ഷതമോ രക്തം പൊടിച്ചിലോ നീർക്കെട്ടോ ഉണ്ടോ, രക്തം കട്ടപിടിച്ചിട്ടുണ്ടോ എന്നും മറ്റും പരിശോധിക്കേണ്ടി വരും. കണ്ണിനു മുകളിലും താഴെയും മുകൾവശത്തും വായു അറകളുണ്ട്. അതാണ് സൈനസ് – തലയ്ക്കുള്ളിൽ മുഴുവൻ തലച്ചോറല്ല. വായു അറകളാണ്. ഈ വായു അറകളിൽ പഴുപ്പ് കയറാം. അതിന് സൈനസൈറ്റിസ് എന്നു പറയും. ഇതു വന്നും പോയുമിരിക്കും. ഒപ്പം തലവേദനയും. ശരീരത്തിലെവിടെയും ഏതു കോശത്തിലും മുഴകൾ വരാം. തലയ്ക്കുള്ളിൽ വന്നാൽ തലവേദന വരാം. പ്രായമായവരിൽ തലയ്ക്കകത്തെ മുഴ കാൻസറാകാനും സാധ്യതയുണ്ട്. തലച്ചോറിന്റെ ആവരണത്തിൽ പഴുപ്പു കയറാൻ സാധ്യതയുണ്ട്. ഇതു മെനിഞ്ചെറ്റീസാകാം – പ്രത്യേകിച്ച് കുട്ടികളില്‍. തലയ്ക്കകത്തെ ചില കോശങ്ങളോടു തന്നെ ശരീരം തിരസ്കാര പ്രവണത പ്രകടിപ്പിച്ചേക്കാം – ഓട്ടോ ഇമ്മ്യൂൺ രോഗം – ഇതിനെല്ലാം പ്രതിവിധിയായി പലരും വേദന സംഹാരി ഗുളികകൾ കൊണ്ടു നടക്കാറുണ്ട്. തലവേദനയുടെ ചില കാരണങ്ങൾ താഴെ പറയുന്നു.

∙ പാരമ്പര്യ ജനിതക തകരാർ 

∙ ക്ഷതം. 

∙ പഴുപ്പു കയറിയത്. 

∙ മുഴകൾ ഉണ്ടായത്.

∙ ഹോർമോൺ ഏറ്റക്കുറച്ചിൽ 

∙ ഓട്ടോ ഇമ്യൂൺ രോഗം 

വിട്ടു മാറാത്ത തലവേദനയുണ്ടെങ്കിൽ ഉടനെ ഒരു ഫിസിഷ്യനെ സമീപിച്ച് വേണ്ട പരിശോധനകൾ നടത്തണം

English Summary : What are the main causes of headache?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com