ADVERTISEMENT

സ്ത്രീകൾക്ക് ആർത്തവകാലത്ത് പുനരുപയോഗം നടത്താവുന്നതരം അടിവസ്ത്രവും പാഡും ചേർന്ന ഉത്പന്നം ആഗോള വനിതാ ദിനത്തിൽ പുറത്തിറക്കി. ഉപയോഗിച്ച് വലിച്ചെറിയുന്നതിനു പകരം സാധാരണ അടിവസ്ത്രം പോലെ തന്നെ ധരിക്കാവുന്നതും എന്നാൽ പരിപൂർണ ആർത്തവ സുരക്ഷിതത്വവും ശുചിത്വവും പാലിക്കാവുന്നതുമാണ് അൺമൊഡ എന്നു പേരുള്ള പുതിയ ഉത്പന്നം.

വലിച്ചെറിയുന്ന പാഡുകൾ സാനിട്ടേഷൻ പ്രശ്നം വീടുകളിലും ഹോട്ടലുകളിലും കോളജുകളിലുമെല്ലാമുണ്ട്. വെറും ഉത്പന്നം മാത്രമല്ല ഈ പ്രശ്നത്തിന് ഒരു  പരിഹാരവുമാണ് കഴുകി ഉപയോഗിക്കാവുന്ന തരം പാഡും അടിവസ്ത്രവും ചേർന്ന ഉത്പന്നമെന്ന് നിർമാതാക്കളായ എൻ. സി. ജോൺ ആൻഡ് സൺസ് സിഇഒ അലക്സാണ്ടർ നേരോത്ത് ചൂണ്ടിക്കാട്ടി. സ്പാനിഷ് ഭാഷയിൽ മൊഡ എന്നാൽ ഫാഷൻ എന്നാണർഥം. അൺമൊഡ എന്ന വാക്കിലൂടെ ഇന്നത്തെ ഫാഷനെ നിരാകരിച്ച് പ്രകൃതിക്ക് ഇണങ്ങിയ ബദൽ കണ്ടെത്തുകയാണ്. സ്ത്രീശാക്തീകരണത്തിനൊരു ചെറിയ സംഭാവന കൂടിയാണ് നൂതന ഉത്പന്നം.

മേൽത്തരം തുണികൊണ്ടു നിർമിച്ച ഇവ മൃദുലവും ഈർപ്പം ഒപ്പിയെടുക്കുന്നതും അലർജി ഉണ്ടാക്കാത്തതുമാണ്. ബാക്ടീരിയ വളരില്ല. ഏതു പ്രായക്കാർക്കും വിവിധ സൈസുകളിൽ ലഭ്യമാണ്. റെഡിമെയ്ഡ് ഫാഷൻ വസ്ത്രങ്ങളുടെ ബ്രാൻഡാണ് അൺമൊഡ. നിർമാതാക്കളായ എൻ. സി. ജോൺ ആൻഡ് സൺസ് 75 വർഷമായി ബിസിനസ് രംഗത്തുണ്ട്. 29 വർഷമായി വസ്ത്രനിർമാണ രംഗത്തും അൺമൊഡ ഗ്ളോബൽ ഡോട്ട്കോമിലൂടെ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്.

English Summary :  Extra safety Sanitary pad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com