വാർധക്യം എങ്ങനെ പോസിറ്റീവ് ആക്കാം? ദിനചര്യയിൽ അനുഷ്ഠിക്കേണ്ട മൂന്ന് കാര്യങ്ങൾ

HIGHLIGHTS
  • ഭക്ഷണകാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്
  • ദിവസവും കുറഞ്ഞത് 6–7 മണിക്കൂർ എങ്കിലും ഉറക്കം ഉറപ്പാക്കണം
happy old age
Photo credit : Rawpixel.com / Shutterstock.com
SHARE

വാർധക്യം സന്തോഷകരമാകണമെങ്കിൽ ശാരീരികവും മാനസികവുമായ മുന്നൊരുക്കം ആവശ്യമാണ്. ഇവ നിലനിർത്താൻ ദിനചര്യയിൽ അനുഷ്ഠിക്കേണ്ട മൂന്ന് കാര്യങ്ങളെപ്പറ്റി ആയുർവേദത്തിൽ പറയുന്നുണ്ട്.

 ആഹാരം, വിഹാരം, നിദ്ര. അമിത ഭക്ഷണവും കൃത്യത ഇല്ലാത്ത ഭക്ഷണരീതിയും രോഗങ്ങളെ വിളിച്ചുവരുത്തും. അതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. മനസ്സു കൊണ്ടും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടുമുള്ള നല്ലപ്രവൃത്തികളെയണ് വിഹാരം അർഥമാക്കുന്നത്. ഇതിൽ വിജയിക്കുന്നവർ എപ്പോഴും മാനസികമായി ഉൻമേഷം ഉള്ളവരായിരിക്കും. നല്ല ഉറക്കമാണ് നല്ല ഉണർവിന്റെ അടിസ്ഥാനം. ദിവസവും കുറഞ്ഞത് 6–7 മണിക്കൂർ എങ്കിലും ഉറക്കം ഉറപ്പാക്കണം. ഉറക്കത്തിന് ശല്യമാകുന്ന ഒന്നും കിടപ്പുമുറിയിൽ കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണ് ഇതിൽ പ്രധാനം. ഇത്രയും കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ഏത് പ്രായത്തിലും പ്രസരിപ്പോടെ കർമനിരതരാകാൻ സാധിക്കും. 

സമൂഹത്തിൽ മികച്ച വ്യക്തികളാകാൻ സാമൂഹിക പ്രതിബദ്ധത, സമൂഹവുമായി നല്ല ബന്ധം, ഫലം പ്രതീക്ഷിക്കാതെയുള്ള പ്രവർത്തനം ഇവ ശീലമാക്കിയാൽ നമുക്കും സമൂഹത്തിന്റെ നല്ല ഭാഗാമാകാനും മറ്റുള്ളവർക്ക് നന്മ പകർന്നു നൽകുന്ന വ്യക്തികൾ ആകാനും കഴിയും. പ്രായം മറന്ന് ഊർജസ്വലതയോടെ മുന്നേറാനും ഇത് സഹായിക്കും. 

വാർധക്യത്തിലെ മുൻകോപം ചെറുക്കാൻ എന്തുചെയ്യാം? 

മുൻകോപം ചെറുക്കാനുള്ള ഏറ്റവും മികച്ച വഴി എപ്പോഴും സന്തോഷവാനായി ഇരിക്കുക എന്നതാണ്. ഇതിന് മൂന്ന് കാര്യങ്ങളിൽ ശ്രദ്ധവേണം. 

 നമ്മുടെ ചുറ്റുമുള്ള ഓരോ ആളുകളും പ്രത്യക്ഷമായോ അല്ലാതെയോ നമ്മുടെ മുന്നോട്ട് പോക്കിന് എന്തെങ്കിലുമൊക്കെ സംഭാവന ചെയ്തിട്ടുള്ളവരാകും. അതുകൊണ്ട് തന്നെ ആരെ സമീപിക്കുമ്പോഴും പോസിറ്റീവായി ഇടപെടാൻ ശ്രദ്ധിക്കണം. 

 ക്ഷമ ശീലമാക്കുക. നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുക എന്നത് വാർധക്യത്തിന്റെ ഒരു പൊതു സ്വഭാവമായി കണ്ടുവരുന്നുണ്ട്. ഇതിനെ അതിജീവിക്കാനുള്ള ഒറ്റമൂലിയാണ് ക്ഷമ. ഇത് ശീലമായാൽ തന്നെ ജീവിതത്തിലെ പകുതിയിലേറെ ടെൻഷൻ ഒഴിവാകും. 

 ചിന്തകളെ നിയന്ത്രിക്കുക. നെഗറ്റീവായ കാര്യങ്ങൾ കേൾക്കുകയും അറിയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ചിന്തകളും ആ വഴിക്ക് നീങ്ങുന്നത്. അതിനാൽ പരമാവധി പോസിറ്റീവായ കാര്യങ്ങൾക്ക് മാത്രം ചെവി കൊടുക്കുക. ഇതു നല്ല ചിന്തകളിലേക്കും അതുവഴി മാനസിക ഉൻമേഷത്തിലേക്കും നയിക്കും.

English Summary : Old age health care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA