കോവിഡിനു ശേഷം മുടി കൊഴിയുന്നോ ? ഇതാ പരിഹാരം

mistakes-which-leads-to-hair-loss
Image Credits : ShotPrime Studio / Shutterstock.com
SHARE

കോവിഡ് 19 ഭേദമായവരില്‍ സാധാരണയായി മുടികൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്. കോവിഡ് ഭേദമായി രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് പലര്‍ക്കും മുടി കൊഴിയുന്നത്. താല്‍ക്കാലികമാണ് ഈ മുടികൊഴിച്ചില്‍. ഈ അവസ്ഥയെ telogen effluvium എന്നാണ് പറയുക.

മുടിവേരുകള്‍ സ്ടോങ്ങ് ആയിരിക്കുന്ന ഘട്ടത്തെ anagen phase എന്നും മുടി നഷ്ടപ്പെടുന്ന അവസ്ഥയെ telogen phase എന്നുമാണ് പറയുന്നത്. കോവിഡിനു ശേഷം ആള്‍ക്കാരില്‍ മുടി കൊഴിയാനുള്ള ഒരു കാരണം സ്ട്രെസ് ആണ്. സ്ട്രെസ് മൂലം തലമുടി ടെലോജന്‍ ഘട്ടത്തിലേക്കു നീങ്ങുകയും മുടി കൊഴിയുകയും ചെയ്യും. കോവിഡ് ബാധിച്ച് രണ്ട് മൂന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഇതാരംഭിക്കുക. ആറു മുതല്‍ ഒന്‍പതു മാസം വരെ മുടികൊഴിച്ചില്‍ നീണ്ടു നില്‍ക്കാം.

കോവിഡ് കാലത്തെ ഈ മുടികൊഴിച്ചില്‍ തടയാന്‍ ചില വഴികള്‍ നിര്‍ദ്ദേശിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് ആയ പൂജ മഖിജ. അവര്‍ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ച ചില ടിപ്സ് എന്തൊക്കെ എന്നു നോക്കാം.

കഴിക്കുന്ന ഭക്ഷണം പോഷക സമ്പുഷ്ടമാണ് എന്നുറപ്പു വരുത്തണം. നട്സ്, സീഡ്സ്, വെളിച്ചെണ്ണ, മുട്ട ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

1. ദിവസവും രണ്ട് വാള്‍നട്ട്, ഏഴ് ബദാം എന്നിവ കഴിക്കണം.

2. ഒരു ടീസ്പൂണ്‍ ചിയ സീഡ്, മത്തങ്ങാക്കുരു, ഫ്ലാക്ക് സീഡ്സ് ഇവ ദിവസവും കഴിക്കണം.

3. വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ കൊക്കനട്ട് ഓയില്‍ കുടിക്കണം.

4. പ്രോട്ടീന്റെ ഉറവിടമായ മുട്ട - മൂന്നു മുട്ട വെള്ളയും ഒരു മഞ്ഞയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വൈറ്റമിന്‍ ബി 12 ന്റെ അഭാവം മുടി വളരാതിരിക്കാനും, മുടി കൊഴിച്ചിലിനും കാരണമാകും. കൂടാതെ വിളര്‍ച്ചയ്ക്കും കാരണമാകും. ബി 12 സപ്ലിമെന്റുകളും പതിവായി ഉപയോഗിക്കണം. വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും മുടി കൊഴിച്ചില്‍ തടയും.

ഓക്സിഡേറ്റീവ് ഡാമേജ് തടയാന്‍ വൈറ്റമിന്‍ സിയ്ക്കു കഴിയും. അതുകൊണ്ടു തന്നെ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും പതിവായി കഴിക്കണമെന്ന് പൂജ മഖിജ നിര്‍ദേശിക്കുന്നു.

English Summary : COVID- 19 related hair fall and preventing tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA