ADVERTISEMENT

കോവിഡ് മൂന്നാം തരംഗം വരുമോ എന്ന ആശങ്കയിലാണ് നമ്മൾ. ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനം രോഗപ്രതിരോധ ശക്തി ആർജിക്കുക എന്നതാണ്. കോവിഡിനൊപ്പം മഴക്കാലം കൂടിയായപ്പോൾ രോഗങ്ങളുടെ പെരുമഴതന്നെ എന്ന അവസ്ഥയാണ്. പ്രതിരോധ ശക്തി ഒട്ടുമില്ലാത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഈ മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശ്രമിക്കാം. 

രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ മികച്ചതാണ് തുളസിയും മഞ്ഞളും ചേർത്ത പാനീയം. ഇത് തൊണ്ട വേദന അകറ്റാനും സഹായിക്കും. 

ഇതുണ്ടാക്കാൻ 10-12 തുളസിയില, മൂന്ന് ടേബിൾ സ്‌പൂൺ തേൻ, മൂന്നോ നാലോ ഗ്രാമ്പൂ, ഒരു കഷണം  കറുവാപ്പട്ട ഇത്രയും ആണ് ആവശ്യം. 

ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച്  അതിലേക്ക് മഞ്ഞൾ പൊടി, തുളസിയില, ഗ്രാമ്പൂ, കറുവാപ്പട്ട ഇവ ചേർക്കുക. 15 മിനിറ്റ് തിളപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം അരിക്കാം. ഇളം ചൂടോടെ തേൻ ചേർത്തിളക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഈ പാനീയം കുടിക്കാം. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതോടൊപ്പം ജലദോഷം, പനി ഇവയെല്ലാം അകറ്റാനും സഹായിക്കും.  

ഗുണങ്ങൾ 

പ്രമേഹരോഗികൾക്ക് ഈ പാനീയം കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. പനി, തൊണ്ടവേദന ഇവയിൽ നിന്ന് ആശ്വാസമേകാനും ഈ പാനീയം സഹായിക്കും.

English Summary: Monsoon immunity and health tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com