ADVERTISEMENT

ആരോഗ്യത്തിന് ഭക്ഷണത്തോടൊപ്പംതന്നെ പ്രധാനമാണ് വ്യായാമവും. എന്നാൽ നമ്മളിൽ പലർക്കും തിരക്കുകൾ മൂലം വർക്ക് ഔട്ട് ചെയ്യാനൊന്നും സമയം കിട്ടാറില്ല. ഇത്തരത്തിൽ വ്യായാമം ഇല്ലാതിരിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യാൻ സമയം കിട്ടിയില്ലെന്നു കരുതി വിഷമിക്കേണ്ട. രാത്രി അത്താഴശേഷം അല്പമൊന്നു നടന്നാൽ മതി. ഇത് അത്താഴവും ഉറങ്ങുന്ന സമയവയും തമ്മിലുള്ള ദൈർഘ്യവും കൂട്ടും. 

അത്താഴശേഷം നടക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താൻ ഈ  നടത്തം സഹായിക്കും. 

അത്താഴം കഴിച്ച ശേഷം ഉടനെ കിടക്കുന്നതിനു പകരം  കുറച്ചു നടക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. കൂടുതൽ കാലറി ബേൺ  ചെയ്യാനും ഇത് സഹായിക്കും. 

അത്താഴ ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് ടോക്‌സിനുകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധ ശക്തി വർധിക്കാൻ ഇതു സഹായിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂറിനു ശേഷമാണ് ബ്ലഡ് ഷുഗർ ഉയരുന്നത്. അത്താഴശേഷം നടന്നാൽ ഗ്ലൂക്കോസ് ശരീരം ഉപയോഗിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കപ്പെടുകയും ചെയ്യും.  

വയറു നിറയെ കഴിച്ചശേഷവും എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്ന ആളാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും അത്താഴ ശേഷം ഒരു നടത്തം ആവാം. അർധരാത്രി ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകാര്യമാണെന്നു മാത്രമല്ല ശരീരഭാരം കൂടാനും കാരണമാകും. അത്താഴ ശേഷം നടക്കുന്നത് വിശപ്പു കുറയാനും രാത്രി ലഘു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നല്ലതാണ്. 

ശാരീരികമായ ആരോഗ്യം പോലെതന്നെ മനസികാരോഗ്യത്തിനും അത്താഴശേഷമുള്ള നടത്തം സഹായിക്കും. രാത്രി ഉറക്കം ലഭിക്കാത്ത ആളാണെങ്കിൽ എല്ലാ ദിവസവും അത്താഴ ശേഷം നടക്കുന്നത് റിലാക്‌സ് ചെയ്യാനും സുഖമായി ഉറങ്ങാനും സഹായിക്കും. 

സ്‌ട്രെസ് അകറ്റാൻ നടത്തം സഹായിക്കും. ശരീരം എൻഡോർഫിൻ ഉൽപ്പാദിപ്പിക്കുകയും ഇത് ഒരാളുടെ മാനസികനില മെച്ചപ്പെടുത്തുകയും ചെയ്യും. രാത്രിയുള്ള നടത്തം സന്തോഷമേകുകയും വിഷാദം അകറ്റുകയും ചെയ്യും. 

അത്താഴം കഴിച്ചശേഷം ഒരു ചെറുനടത്തം ശീലമാക്കാൻ  ഒട്ടും വൈകണ്ട എന്ന ചൊല്ല് മറക്കാതിരിക്കാം.

English Summary : Is it good to walk immediately after dinner?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com