കുട്ടിക്ക് മൊബൈല്‍ എത്ര സമയം അനുവദിക്കണം? സ്ക്രീൻ സമയം കൂടിയാലുള്ള പാർശ്വഫലങ്ങൾ

mobile addiction
Photo credit : Masarik / Shutterstock.com
SHARE

ഐജെന്‍ എന്നറിയപ്പെടുന്ന ഇന്നത്തെ കുട്ടികളും കൗമാരക്കാരും സ്മാര്‍ട്ഫോണുകളും ടാബുകളും ടിവി സ്‌ക്രീനുകളുമായി ധാരാളം സമയം ചെലവഴിക്കുന്നു. വെബിലേക്കുള്ള പരിധിയില്ലാത്ത ആക്‌സസുകളാൽ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്താണ് പുതു തലമുറ ഇപ്പോള്‍ ജീവിക്കുന്നത്. ക്ലാസുകള്‍ ഓണ്‍ ലൈനില്‍ ആയതോടെല്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ മുഴുവന്‍ ഫോണിനെ ആശ്രയിക്കുന്നു. ഈ അവസ്ഥ കണ്ട് വീടുകളിലെ കുഞ്ഞു കുട്ടികളും തങ്ങളുടെ ശ്രദ്ധ ഫോണിലേക്ക് മാറ്റിയിട്ടുണ്ട്. 

കുട്ടികള്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ട് എന്നത് വളരെ പേടിപ്പെടുത്തുന്ന സംഗതിയാണ്.   കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സമയം പരിമിതപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാകാറില്ല. 

കുട്ടികള്‍ വളരുന്തോറും അവരുടെ മൊബൈല്‍ സ്‌ക്രീന്‍ നോക്കുന്ന സമയവും വര്‍ധിക്കുന്നു. യുഎസിലെ കോമണ്‍ സെന്‍സ് മീഡിയ 2017 -ല്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓരോ പ്രായക്കാരും ദിവസവും ചെലവഴിക്കുന്ന സ്ക്രീൻ ടൈം ഇങ്ങനെ:

    ∙ 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ പ്രതിദിനം ശരാശരി 42 മിനിറ്റ് ചെലവഴിക്കുന്നു

    ∙ 2 മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികള്‍: പ്രതിദിനം 2.5 മണിക്കൂര്‍

    ∙ 5 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍: പ്രതിദിനം ശരാശരി 3 മണിക്കൂര്‍

    ∙ 8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ എല്ലാ ദിവസവും ശരാശരി 4 മണിക്കൂര്‍ 36 മിനിറ്റാണ് ചെലവഴിക്കുന്നത്.

2 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്, സ്‌ക്രീന്‍ ഉപയോഗം പ്രതിദിനം 1 മണിക്കൂറായി പരിമിതപ്പെടുത്തുക. കുട്ടികള്‍ എന്താണ് കാണുന്നതെന്ന് മനസ്സിലാക്കാനും മറ്റുമായി രക്ഷിതാക്കളും ഒപ്പമുണ്ടാകണം. 6 വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് ഉപയോഗ സമയം ക്രമപ്പെടുത്തുക. ആവശ്യത്തിന് ഉറക്കം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യത്തിന് ആവശ്യമായ മറ്റ് പെരുമാറ്റങ്ങള്‍ എന്നിവ ഫോണ്‍ പോലുള്ള നവമാധ്യമങ്ങള്‍ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക. 6 വയസ്സിന് മുകളിലുള്ളവര്‍ക്ക് അവരുടെ വിനോദ സ്‌ക്രീന്‍ സമയം 2 മണിക്കൂറായി പരിമിതപ്പെടുത്തണം.

 9-17 വയസ് പ്രായമുള്ള കുട്ടികളില്‍ കൂടുതല്‍ പേരും വിഡിയോ ഗെയിമുകള്‍ കളിക്കുന്നു, 14 മുതല്‍ 17 വയസ്സുവരെയുള്ള 48% കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സന്ദേശമയയ്ക്കാനായി അവരുടെ ഒഴിവു സമയം ചെലവഴിക്കുന്നു. കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ഓണ്‍ലൈനില്‍ ബ്രൗസുചെയ്യാന്‍ സമയം ചെലവഴിക്കുന്നു.

20 കുട്ടികളില്‍ ഒരാള്‍ ഉറക്കം, വ്യായാമം, സ്‌ക്രീന്‍ സമയ ശുപാര്‍ശകള്‍ എന്നിവ പാലിക്കുന്നുണ്ട്. എന്നാല്‍ ബാക്കി  മുഴുവന്‍ ഇത് പാലിക്കുന്നില്ല എന്നതാണ് സത്യം. 98 ശതമാനം വീടുകളിലും ഇപ്പോള്‍ മൊബൈല്‍ ഫോണുണ്ട്. വെറും ആറ് വര്‍ഷം കൊണ്ടാണ് ഈ സംഖ്യ 40 ശതമാനത്തിലധികം ഉയര്‍ന്നത്.

70 ശതമാനം കുട്ടികള്‍ക്കും സ്വന്തമായി ഫോണോ ടാബോ ഉണ്ട്. എട്ട് വയസു മുതലുള്ള കുട്ടികളില്‍ ഏറെയും ഉറങ്ങാനായി ഫോണില്‍ മുഴുകുകയാണ് പതിവ്.  40 ശതമാനം കുടുംബങ്ങളും ആരെങ്കിലും കാണുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ എപ്പോഴും ടിവി ഓണാക്കുന്നു.

കുട്ടികള്‍ ചില അവസരങ്ങളില്‍ ഗൃഹപാഠത്തിനായി സ്‌ക്രീനുകള്‍ ഉപയോഗിക്കേണ്ടതുണ്ട്, എന്നാല്‍ കുട്ടിയുടെ നിലവിലെ പ്രകടനവും പെരുമാറ്റവും അടിസ്ഥാനമാക്കി കുട്ടിയെ അനുവദിക്കുന്നതിന് ഉചിതമായ സമയം മാതാപിതാക്കള്‍ സ്വയം തീരുമാനിക്കേണ്ടതുണ്ട്, കൂടാതെ ആ സമയം 2 മണിക്കൂറില്‍ കൂടരുത്.

സ്‌ക്രീന്‍ സമയം ഉണ്ടാക്കുന്ന ചില പാര്‍ശ്വഫലങ്ങള്‍ ഇതാ:

അമിതവണ്ണം - കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുക, ടിവി കാണുക തുടങ്ങിയ ഉദാസീനമായ പ്രവര്‍ത്തനങ്ങളാല്‍ കുട്ടികളില്‍ അമിത വണ്ണം വര്‍ധിക്കുന്നു. 

ഉറക്കമില്ലായ്മ - മൊബൈല്‍ നോക്കുന്ന  സമയം പല വിധത്തില്‍ ഉറക്കത്തെ ബാധിക്കുന്നു. സ്‌ക്രീനുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ തടസ്സപ്പെടുത്തുന്നു. ഇത്  ഉറങ്ങാനുള്ള സമയത്തെ വൈകിപ്പിക്കുകയും തത്ഫലമായി ഉറക്കത്തിന്റെ മൊത്തത്തിലുള്ള ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്നു.

നശിക്കുന്ന കാഴ്ചശക്തി - കംപ്യൂട്ടറുകളോ മൊബൈല്‍ വിഡിയോ ഗെയിമുകളോ ഉപയോഗിച്ച് ആഴ്ചയില്‍ ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ തുടരുന്ന  കുട്ടികള്‍ മയോപിയ അല്ലെങ്കില്‍ സമീപ കാഴ്ചശക്തിയുടെ അപകടസാധ്യത മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു.

ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വരുന്ന അപകടങ്ങള്‍ - സൈബര്‍ ഭീഷണി, ഓണ്‍ലൈന്‍ വേട്ടക്കാരുടെ ആക്രമണം മൂലം മാനസികാരോഗ്യം കുറയുന്നു.

English Summary : How Much Screen Time Should You Allow Your Child?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA