ബ്രാഹ്മമുഹൂർത്തത്തിൽ ഉണരാം, പകലുറക്കം പാടില്ല; ആയുർവേദം നിർദേശിക്കുന്നതിങ്ങനെ

HIGHLIGHTS
  • സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കും അതിനു മുമ്പ് ഉണരണം
  • പ്രായപൂർത്തിയായ ആൾ ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങണം
Early Wakeup
Representative Image. Photo Credit: Hananeko_Studio/ Shutterstock
SHARE

ദേവാലയങ്ങളിലെ മണിയൊച്ച, പക്ഷികളുടെ കളകൂജനം അങ്ങനെ ഇളം തണുപ്പുള്ള പ്രഭാതങ്ങളിലേക്ക് ഉണരാൻ കൊതിപ്പിക്കുന്ന പല കാര്യങ്ങളുണ്ട്. എന്നാൽ മനസ്സിന്റെ സന്തോഷത്തിനു വേണ്ടി മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിനും പുലർച്ചെ ഉണരുന്നത് ഗുണം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ആയുർവേദം. ആയുർവേദവിധിപ്രകാരം മൂന്നു പ്രകൃതമാണുള്ളത്. കഫം, പിത്തം, വാദം. സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരമെന്ന് ആയുർവേദം നിർദേശിക്കുന്നു.

എന്തുകൊണ്ട് ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം

സ്വസ്ഥൻ അതായത് ആരോഗ്യവാൻ തന്റെ  ആയുസ്സിന്റെ രക്ഷയ്ക്കായി ഉറക്കമുണരേണ്ട സമയമാണു ബ്രാഹ്മമുഹൂർത്തം. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇതു സൂര്യോദയത്തിന് ഏകദേശം മുന്നുമണിക്കൂർ മുമ്പാണ്. ഗൃഹസ്ഥർക്ക് ഇതു സൂര്യോദയത്തിന് ഒന്നര മണിക്കൂർ മുമ്പും. കേരളത്തിൽ ഇതു ഏകദേശം  രാവിലെ നാലരയ്ക്കും അഞ്ചിനും  ഇടയിലെന്നു കരുതാം.

സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാൽ അതിനു മുമ്പു തന്നെ ഉറക്കമുണരുന്നത് ശരീരത്തിനും മനസ്സിനും ലാഘവവും ഊർജസ്വലതയും നൽകും. മാത്രവുമല്ല ആദ്യ സൂര്യരശ്മികൾ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങൾക്കും കിളിയൊച്ചകൾക്കും സാക്ഷിയായി  ഒരു സുന്ദരദിനം നിങ്ങൾക്കാരംഭിക്കാം. കാലത്തെ ഉണരുന്നത് ഇങ്ങനെ ജീവിതത്തിന്റെ തന്നെ പ്രഭാതത്തിലേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. 

പകലുറക്കം നന്നോ, എങ്ങനെയുറങ്ങാം, എത്രനേരമുറങ്ങാം?

ജീവജാലങ്ങളുടെ പോറ്റമ്മയാണ് ഉറക്കം എന്ന് ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നു. ഉറക്കം  ജീവിതത്തിന്റെ മൂന്നു തൂണുകളിൽ രണ്ടാമത്തെ തൂണാണ്. ശരിയായ ഉറക്കമില്ലായ്മ ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ്. വിവിധ പ്രായക്കാർക്ക് അവരുടെ പ്രായത്തിനനുസരിച്ച ഉറക്കമാണു വേണ്ടത്. കുട്ടികളും വൃദ്ധജനങ്ങളും കൂടുതൽ സമയം ഉറങ്ങേണ്ടവരാണ്. 

എന്നാൽ പകലുറക്കം ആയുർവേദ അഭിപ്രായമനുസരിച്ച് നിഷിദ്ധമാണ്. പകലുറക്കം കഫവും മേദസും വർധിപ്പിക്കുകയും ശരീരത്തെ തടിപ്പിക്കുകയും ചെയ്യും. എന്നാൽ ഇരുന്നുള്ള ചെറിയ മയക്കം ആവാം. അതു 30 മിനിറ്റിൽ താഴെയെങ്കിൽ വളരെ നന്ന്. രാത്രി ഉറങ്ങാൻ സാധിക്കാത്തവർക്ക് അടുത്ത പകൽ അത്രയും സമയം ഉറങ്ങാം. 

സാധാരണയായി പ്രായപൂർത്തിയായ ആരോഗ്യവാനായ  വ്യക്തിക്ക്  ആറു മുതൽ എട്ടു വരെ മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ഇത്രയും ഉറങ്ങാത്തപക്ഷം ആരോഗ്യകരമല്ല. ഉറക്കം കിട്ടാത്തവർ ക്ഷീരബലം  101 ആവർത്തിച്ചത് ചൂടാക്കിയ ശേഷം ഉള്ളംകാലിൽ പുരട്ടുക. വലിയ ചന്ദനാദിതൈലം , ഹിമസാഗര തൈലം തുടങ്ങിയവ തലയിൽ തേച്ചുകുളിക്കുന്നതും ഉറക്കം കിട്ടാൻ സഹായിക്കും. 

Content Summary : When should you wake up according to Ayurveda?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA