ADVERTISEMENT

ഡിജിറ്റൽ ഉപകരണങ്ങൾ മൂലം കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് കാലത്ത് കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രമേഹം കണ്ണുകളെ ബാധിക്കാനുള്ള സാധ്യതയെ കരുതണമെന്നും നേത്ര രോഗ വിദഗ്ധർ പറയുന്നു. ‘നിങ്ങൾ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ലോക കാഴ്ച ദിനം പങ്കുവയ്ക്കുന്നത്.

ഡിജിറ്റൽ പ്രശ്നങ്ങൾ

കോവിഡ് കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ ഇതു മൂലം കണ്ണുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളും (ഡിജിറ്റൽ ഐ സ്ട്രെയ്ൻ) കൂടി. ലളിതമായ ചില ശ്രമങ്ങളിലൂടെ ഇത് ഒഴിവാക്കാം. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ നിശ്ചിത ഇടവേളകൾ നൽകുക. കണ്ണിമകൾ ഇടയ്ക്കിടെ അടയ്ക്കുക, ഇടവേളകളിൽ ദൂരത്തേക്ക് നോക്കുക എന്നിവ ശീലമാക്കണം.

ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതു പോലെ കണ്ണുകളെയും ബാധിക്കും. കണ്ണിന്റെ ഞരമ്പുകളെയും റെറ്റിനയെയുമാണു പ്രമേഹം ബാധിക്കുന്നത്. തുടക്കത്തിൽ ലക്ഷണങ്ങളുണ്ടാകില്ല. രോഗാവസ്ഥ മൂർഛിച്ചാൽ കാഴ്ചക്കുറവ്, കണ്ണിലെ ഞരമ്പിന്റ മധ്യഭാഗത്ത് നീർക്കെട്ട് എന്നിവ വരും. പ്രമേഹ രോഗികൾ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണം.

ഗ്ലോക്കോമ

മർദം കൂടി കണ്ണിലെ ഞരമ്പുകൾക്കു കേടുപാടുകൾ ഉണ്ടാകുന്നതാണു ഗ്ലോക്കോമ. ആദ്യ ഘട്ടങ്ങളിൽ ലക്ഷണങ്ങളുണ്ടാകില്ല. ക്രമേണ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടും. രോഗം മൂർച്ഛിച്ച ശേഷമാണു മധ്യ ഭാഗത്തെ കാഴ്ച നഷ്ടമാകുന്നത്. അതുകൊണ്ടു തന്നെ ഗ്ലോക്കോമ ഉണ്ടോയെന്നറിയാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നത് നല്ലതാണ്.

health-world-eye-sight-day-2021-tips-to-protect-your-vision
Representative Image. Photo Credit : Antonio Guillem / Shutterstock.com

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്.ജെ. സായ്കുമാർ, മെഡിക്കൽ സൂപ്രണ്ട്, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, കടവന്ത്ര.

Content Summary : World Sight Day 2021 - Tips to protect your vision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com