ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തെയും പാനീയങ്ങളെയും പറ്റി ഒരു നൂറ് സംശയം ഉണ്ടാവും. ഏതൊക്കെ ഭക്ഷണം കഴിക്കാം? എന്തൊക്കെ ഒഴിവാക്കണം ഇങ്ങനെ നിരവധി സംശയങ്ങൾ. അതിൽ പ്രധാനമായ ഒന്നാണ് പാലു കുടിക്കാമോ എന്നത്. പാൽ ഹെൽത്തി ആണെന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെട്ട ഒരു മാക്രോന്യൂട്രിയന്റായ കൊഴുപ്പ് പാലിൽ അടങ്ങിയിട്ടുണ്ടല്ലോ. അപ്പോൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പാൽ ഒഴിവാക്കണോ?

 

പാലിൽ സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ട്. ഇത് കാലറി വളരെ കൂടിയതുമാണ്. ഈ രണ്ടു ഘടകങ്ങളും വെയ്റ്റ് ലോസ് ലക്ഷ്യം വയ്ക്കുന്നവർക്ക് ഒഴിവാക്കാനാവില്ല. ഒരു കപ്പ് (250 ml) പാലിൽ 5 ഗ്രാം കൊഴുപ്പും 152 കാലറിയും ഉണ്ട്. കാലറി കുറഞ്ഞ (low calorie) ഡയറ്റ് പിന്തുടരുന്നവർ പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. 

 

പാൽ ശരീരഭാരം കൂട്ടുമോ?

 

ഇല്ല എന്നാണുത്തരം. പാല്‍ ശരീരഭാരം കൂട്ടുകയില്ല. എന്നാൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പാൽ ആരോഗ്യകരവും പ്രോട്ടീനുകളാൽ സമ്പുഷ്ടവുമാണ്. പേശികളുടെ വളർച്ചയ്ക്ക് ഇത് ആവശ്യവുമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി എന്നിവയും പാലിൽ ഉണ്ട്. എല്ലുകളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഇവ സഹായിക്കും. 250 മി. ലിറ്റർ പാലിൽ 8 ഗ്രാം പ്രോട്ടീനും 125 മി. ഗ്രാം കാല്‍സ്യവും ഉണ്ട്. അതുകൊണ്ട് ഡയറ്റിലാണെങ്കിൽ പോലും മിതമായ അളവിൽ പാൽ കുടിക്കുന്നതു കൊണ്ട് യാതൊരു ദോഷവും ഇല്ല.

 

പഠനങ്ങൾ പറയുന്നത് 

 

പാലുൽപന്നങ്ങൾ ഒഴിവാക്കിയവരെ അപേക്ഷിച്ച് ദിവസം മൂന്നു നേരം പാലുൽപന്നങ്ങൾ കഴിച്ച്, കാലറി കുറഞ്ഞ ഡയറ്റ് പിന്തുടർന്നവരിൽ കൂടുതൽ ശരീരഭാരം കുറഞ്ഞതായി 2004 ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടു. പാലുൽപന്നങ്ങൾ അടങ്ങിയ ഡയറ്റ് പിന്തുടരുന്നവരിൽ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠനം പറയുന്നു. പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുവാനും കാൽസ്യം ധാരാളമടങ്ങിയ പാൽ സഹായിക്കും. 

 

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പാലും പാലുൽപന്നങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല. പാൽ ഒരു സമീകൃതാഹാരമാണ്. 250 മി. ലിറ്റർ അതായത് ഒരു കപ്പ് പാൽ ദിവസവും കുടിക്കുന്നത് ഊർജമേകും. വർക്കൗട്ടിനു ശേഷം പ്രോട്ടീൻ ഷേക്ക് കുടിക്കുന്നുവെങ്കിൽ അതിൽ പാൽ േചർത്തുപയോഗിക്കാം. ലാക്ടോസ് ഇൻടോളറന്റ് ആയ, പാൽ അലർജി ഉള്ളവർക്ക് പാലിനു പകരം സോയ മിൽക്ക് അല്ലെങ്കിൽ നട്ട് മിൽക്ക് ഉപയോഗിക്കാം.

English Summary : Milk for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com