ADVERTISEMENT

ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും. എന്നാല്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പിന്തുടരാന്‍ കഴിയുന്ന ചില ശീലങ്ങള്‍ ഇനി പറയുന്നവയാണ്:

 

olive-oil

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം മോണോസാച്ചുറേറ്റഡ് കൊഴുപ്പ്

ഭക്ഷണത്തില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും കാരണമാകും. ഒലീവ് എണ്ണ, നട്സ്, കനോള എണ്ണ, അവോക്കാഡോ, നട് ബട്ടര്‍, വാള്‍നട്ട് എന്നിവയെല്ലാം മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്‍റെ സമ്പന്ന സ്രോതസ്സുകളാണ്. 

Pizza | Photo: Shutterstock Images
Pizza | Photo: Shutterstock Images

 

ട്രാന്‍സ് ഫാറ്റ് ഒഴിവാക്കാം

exercise

ആരോഗ്യത്തിന് ഹാനികരമായ അണ്‍സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കഴിവതും ഒഴിവാക്കണം. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്. 

 

Keep your teen from smoking.(photo:IANSLIFE)

വ്യായാമം

എല്‍ഡിഎല്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേനയുള്ള വ്യായാമം സഹായിക്കും. ഒരാഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ തോത് കുറയ്ക്കും.

alcohol

 

പുകവലി വേണ്ട

FRANCE-VEGETABLES

ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ തോത് കുറയ്ക്കുകയും ചെയ്യും. 

 

Photo credit : Billion Photos
Photo credit : Billion Photos

മദ്യപാനം കുറയ്ക്കാം

അമിതമായ മദ്യപാനം കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ മദ്യപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

 

ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ഉള്‍പ്പെടുത്താം

 

ഓട്മീല്‍, പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള നാരുകള്‍ അടങ്ങി ഭക്ഷണം ശരീരത്തില്‍ നിന്ന് കൊളസ്ട്രോള്‍ വലിച്ചെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും. 

 

ഭാരനിയന്ത്രണം പ്രധാനം

അമിതവണ്ണവും കുടവയറും ചീത്ത കൊളസ്ട്രോളിന്‍റെ തോത് വര്‍ധിപ്പിക്കും. അമിതമായി 5 കിലോ കൂടിയാല്‍ പോലും വലിയ വ്യത്യാസം കൊളസ്ട്രോളില്‍ ഉണ്ടാകാം. ഇതിനാല്‍ ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കണം.

Content Summary: Tips to reduce your cholesterol level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com