ADVERTISEMENT

സ്ത്രീകളില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്തനാര്‍ബുദം. 2020ല്‍ മാത്രം 23 ലക്ഷം സ്ത്രീകളിലാണ് സ്തനാര്‍ബുദം കണ്ടെത്തിയത്. 6.85 ലക്ഷം പേര്‍ ആഗോളതലത്തില്‍ സ്തനാര്‍ബുദ ബാധ മൂലം ആ വര്‍ഷം മരണപ്പെട്ടു. 2015-20 കാലഘട്ടത്തില്‍ സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ട് ചികിത്സ ആരംഭിച്ചത് 78 ലക്ഷം പേരാണ്. 

 

പ്രായാധിക്യം, അമിതവണ്ണം, മദ്യപാനം, കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, റേഡിയേഷന്‍, പുകയില ഉപയോഗം, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ തെറാപ്പി എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. സ്തനാര്‍ബുദത്തിന് കാരണമായേക്കാവുന്ന ജീവിതശൈലിയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ  ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സല്‍റ്റന്‍റ് ഡോ. ചന്ദ്രിക ആനന്ദ്.  

Photo credit : beats1 / Shutterstock.com
Photo credit : beats1 / Shutterstock.com

 

ജങ്ക് ഫുഡ്

Photo Credit : Andrey_Popov / Shutterstock.com
Photo Credit : Andrey_Popov / Shutterstock.com

ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവുമെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുകയും ഇത് സ്തനാര്‍ബുദത്തിനുള്ള ഒരാളുടെ അപകടസാധ്യതയേറ്റുകയും ചെയ്യും. ഉയരത്തിന് അനുസരിച്ചുള്ള ഭാരം നിയന്ത്രിക്കുന്നത് ഈ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കും. 

 

Representational image: Rawpixel.com/Shutterstock
Representational image: Rawpixel.com/Shutterstock

വ്യായാമമില്ലാത്ത അലസ ജീവിതശൈലി

വ്യായാമമൊന്നും ചെയ്യാതെ, ഇരിക്കുന്ന ഇടത്ത് നിന്ന് പരമാവധി അനങ്ങാത്ത ജീവിതശൈലിയും സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വിളിച്ചുവരുത്തും. പ്രതിവാരം കുറഞ്ഞത് 150 മിനിറ്റ് വ്യായാമമെങ്കിലും മുതിര്‍ന്ന ഒരു മനുഷ്യന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. 

Keep your teen from smoking.(photo:IANSLIFE)

 

മദ്യപാനം

Image Credits : Iakov Filimonov / Shutterstock.com
Image Credits : Iakov Filimonov / Shutterstock.com

മദ്യപാനത്തിന്‍റെ തോത് ഉയരുന്നത് അനുസരിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യതയും വര്‍ധിക്കും. മദ്യപാനം പരിധി വിടാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. 

 

Photo Credit : Siripint / Shutterstock.com
Photo Credit : Siripint / Shutterstock.com

പുകവലി

പുകവലിക്കുകയോ പുകവലിച്ചിരുന്നവരോ ആയ സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദ സാധ്യത അധികമാണെന്ന് ഗവേഷണറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്തനാര്‍ബുദം നിര്‍ണയിച്ച ശേഷം മരണപ്പെടാനുള്ള സാധ്യതയും പുകവലിക്കാരില്‍ അധികമാണ്. 

breastfeeding

 

കെമിക്കലുകളുമായുള്ള സഹവാസം

സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പല തരത്തിലുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിതമായ ഉപയോഗം നമ്മുടെ എന്‍ഡോക്രൈന്‍ സംവിധാനത്തെ ബാധിക്കുകയും സ്തനാര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. 

 

വൈകിയുള്ള ഗര്‍ഭധാരണം

35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകളിലും ഗര്‍ഭധാരണം നടക്കുകയേ ചെയ്യാത്ത സ്ത്രീകളിലും ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ തോത് ഉയര്‍ന്നതായിരിക്കും. ഇത് അവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത ഉയര്‍ത്തും. 35 വയസ്സിന് മുന്‍പ് ഗര്‍ഭം ധരിക്കുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് സഹായകമാണ്. 

 

മുലയൂട്ടല്‍ ഒഴിവാക്കുന്നത്

മുലയൂട്ടുന്ന സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് കുറഞ്ഞിരിക്കും. മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് മുലയൂട്ടുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 4.3 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Content Summary : Top lifestyle mistakes that could increase your risk of breast cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com