പ്രമേഹം ആരംഭിച്ചാൽ എന്തു ചെയ്യണം ?

diabetes
Photo Credit : Syda Productions / Shutterstock.com
SHARE

രക്തത്തിൽ പഞ്ചസാര കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. നോർമൽ ആയിട്ട് ഭക്ഷണത്തിനു മുൻപ് 100 mg/dl ൽ താഴെയും ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ 140-ൽ താഴെയുമായിരിക്കും രക്തത്തിലെ പരമാവധി പഞ്ചസാര. ഇത് രാവിലെ വെറുംവയറ്റിൽ 126 ൽ അധികവും ഭക്ഷണ ശേഷം 200 ൽ അധികവും ആകുന്ന അവസ്ഥയാണ് പ്രമേഹം. ഇതിനിടയ്ക്കുള്ള അവസ്ഥയെ പ്രീ ഡയബെറ്റിസ്  (ഭക്ഷണത്തിനു മുൻപ് 100-126 ഉം ഭക്ഷണത്തിനു ശേഷം 140- 200 ) എന്നു പറയുന്നു.

പ്രമേഹത്തിന്റെ ആരംഭ നാളുകളിൽ, പ്രത്യേകിച്ച് അമിത വണ്ണക്കാരിൽ പലരിലും രോഗം മാറ്റിയെടുക്കുവാൻ സാധിക്കും. ഇതിന് നന്നായി ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഐസിഎംആർ നിഷ്ക്കർഷിക്കുന്ന ഉദര ചുറ്റളവ് സ്ത്രീകളിൽ 80 cm ൽ താഴെയും പുരുഷന്മാരിൽ 90 cm ൽ താഴെയും ആണ്. ശരീരത്തിലെ കൊഴുപ്പ് ശരീരഭാരത്തിന്റെ 25 % ൽ താഴെ പുരുഷന്മാരിലും 32 % ൽ താഴെ സ്ത്രീകളിലും ആയിരിക്കണം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാൻ സാധിച്ചാൽ ആരംഭക്കാരിൽ പലരിലും വർഷങ്ങളോളം രോഗം മാറ്റി നിർത്തുക സാധ്യമാണ്. 

ഇത് മനസ്സിലാക്കി നന്നായി ഭക്ഷണം ക്രമീകരിക്കുകയും നിത്യേന അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. എന്നാൽ ഇതു കൊണ്ട് മാത്രം കുറയാതെ വരികയാണെങ്കിൽ മരുന്നുകൾ വേണ്ടി വന്നേക്കും. പല തരത്തിലുള്ള ഗുളികകളും ഇൻസുലിനും ലഭ്യമാണ്. ഇൻസുലിന്റെ പ്രവർത്തനം കൂട്ടുന്ന ഗുളികകളും അതുപോലെ ഇൻസുലിന്റെ അളവ് കൂട്ടുന്ന ഗുളികകളും ഉണ്ട്. ഏത് ഗുളിക വേണം എന്നത് ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം തീരുമാനിക്കേണ്ടത്. സാധാരണ, ഭാരം കൂട്ടാത്ത രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകുന്ന അവസ്ഥ (ഹൈപ്പോഗ്ലൈസീമിയ) ഉണ്ടാക്കാത്ത ഗുളികകൾക്കാണ് മുൻഗണന . 

ഇൻസുലിൻ ശരീരത്തിൽ നന്നേ കുറഞ്ഞിരിക്കുന്ന അവസ്ഥ അത് ദീർഘനാളിനു ശേഷമുള്ള ൈടപ്പ്– 2 പ്രമേഹത്തിലോ അല്ലെങ്കിൽ ആരംഭത്തിൽ തന്നെയുള്ള ടൈപ്പ് 1 പ്രമേഹത്തിലും ഇൻസുലിൻ തന്നെയാണ് ഉത്തമ ചികിത്സ. ചില സന്ധിഗ്ധ ഘട്ടങ്ങളിൽ ഉദാഹരണത്തിന് ഹൃദ്രോഗമോ പക്ഷാഘാതമോ കലശാലായിട്ടുള്ള രോഗാണുബാധയോ ഒക്കെ വരുമ്പോഴോ ഗർഭിണി ആയിരിക്കുമ്പോഴോ ഒക്കെ ഇൻസുലിൻ നൽകേണ്ടി വന്നേക്കാം.  ഈ അവസ്ഥയ്ക്കു ശേഷം തിരിച്ചു ഗുളികയിലേക്കു മടങ്ങുവാൻ സാധിക്കും. എന്നാൽ പാൻക്രിയാസിന്റെ പ്രവർത്തനം വളരെ കുറഞ്ഞ് ഇൻസുലിൻ കുറയുന്ന അവസ്ഥയിൽ സ്ഥിരമായി തന്നെ ഇൻസുലിൻ വേണ്ടി വന്നേക്കും. ഇൻസുലിൻ പല രീതിയിൽ നൽകുവാൻ സാധിക്കും. 

ആധുനിക ഇൻസുലിൻ വളരെയേറെ ഗുണമുള്ളതാണ്. ഇൻസുലിൻ വേണം എന്ന് ഡോക്ടർ പറയുകയാണെങ്കിൽ തീർച്ചയായിട്ടും ഇൻസുലിൻ എടുക്കുവാൻ വൈമനസ്യം വിചാരിക്കരുത്. 

Content Summary : Diabetes Treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA