ADVERTISEMENT

‘പ്രായം ഒന്നിനും ഒരു തടസ്സമല്ല’. പലപ്പോഴായി കേട്ടിട്ടുള്ളതാണ്. എന്നാൽ കോവിഡ് വന്നതോടെ പ്രായം പലതിനും തടസ്സമായി. 60 കഴിഞ്ഞവർക്കു പുറത്തിറങ്ങാൻ പാടില്ലെന്നായി. ഇതോടെ വീടുകളിൽ തന്നെ ഒതുങ്ങി കഴിഞ്ഞ വയോജനങ്ങളുടെ മാനസികോല്ലാസം കുറഞ്ഞു. കോവിഡ് സൃഷ്ടിച്ച ശാരീരിക അവശതകൾക്കൊപ്പം മാനസിക ബുദ്ധിമുട്ടുകളും വയോജനങ്ങളെ ബാധിച്ചു. കോവിഡനന്തര ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ടതു വയോജനങ്ങൾക്കാണ

∙ കോവിഡിനു ശേഷമുള്ള ചെറു യാത്രകളിൽ പ്രായമായവരെയും കൂടെ കൂട്ടാൻ മടി കാണിക്കരുത്. നമുക്കൊപ്പം അവർക്കും നല്ല നിമിഷങ്ങൾ നൽകാം.

∙ നേരത്തേ പ്രഭാത, സായാഹ്ന നടത്തങ്ങൾ വയോജനങ്ങൾക്കു ശീലമായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ഇതു നിലച്ചതോടെ അവരുടെ ശാരീരികാരോഗ്യത്തെ കൂടി ബാധിച്ചു. ആരോഗ്യം നിലനിർത്താനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ചെറു നടത്തം ശീലമാക്കാം.

∙ കോവിഡനന്തര ജീവിതത്തിൽ നല്ല ആരോഗ്യ, ഭക്ഷണ ശീലങ്ങൾ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. കൊഴുപ്പേറിയ ഭക്ഷണങ്ങൾ ഒഴിവാക്കാം.

∙ പതിവായി ആരോഗ്യ പരിശോധനകൾ നടത്തിയിരുന്നവർ അതു മുടക്കരുത്. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കണം.

∙ കോവിഡ് മാറി നിൽക്കുന്ന ഇടവേളകളിൽ ചെറിയ ചടങ്ങുകളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നതു വയോജനങ്ങൾക്കു മാനസിക സന്തോഷം പകരും. വയോജനങ്ങൾ താമസിക്കുന്ന വീടുകൾ സന്ദർശിച്ച് അവർക്കൊപ്പം ചെലവഴിക്കാനും നമുക്കു സമയം കണ്ടെത്താം. 

∙ അത്യാവശ്യമില്ലാത്ത പല കാര്യങ്ങളും വയോജനങ്ങൾ മാറ്റിവച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് തിമിര ശസ്ത്രക്രിയ, പല്ലുമായി ബന്ധപ്പെട്ട ചികിത്സകൾ തുടങ്ങിയവ. അത്തരം കാര്യങ്ങൾ ഇപ്പോൾ ചെയ്യാം.

∙ കോവിഡ് വന്നതോടെ ചില നല്ല ശുചിത്വ ശീലങ്ങൾ നമ്മൾ പഠിച്ചു. പ്രായമുള്ളവർക്കു നമ്മൾ പരിഗണന നൽകാൻ തുടങ്ങി. പ്രായമുള്ളവരുമായി ഇടപഴകുമ്പോൾ ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കാം.

∙ ഭൂരിഭാഗം പേരും ഇപ്പോൾ കോവിഡ് വാക്സീൻ എടുത്തിട്ടുണ്ട്. ഇതിനൊപ്പം ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവയ്ക്കുള്ള വാക്സീനുകൾ വയോജനങ്ങൾക്ക് എടുക്കുന്ന കാര്യവും ആലോചിക്കാം.

∙ വയോജനങ്ങൾ വളരെ സജീവമായി ചെയ്തിരുന്ന പൂന്തോട്ട പരിചരണം പോലുള്ള പല കാര്യങ്ങളും കോവിഡ് വന്നതോടെ നിലച്ചു. അക്വേറിയം, കിളിക്കൂട്, വീട്ടിനകത്തുള്ള ചെടികൾ തുടങ്ങി എന്തിനെയെങ്കിലും പരിപാലിക്കുന്ന ശീലം വയോജനങ്ങൾക്കു മാനസികമായി ഉണർവ് നൽകും. മൊബൈൽ ഉപയോഗ സമയം പരമാവധി 2 മണിക്കൂറിനു താഴെയാക്കണം. 

വിവരങ്ങൾ: ഡോ. ജിനോ ജോയ്, കൺസൽറ്റന്റ്, ജെറിയാട്രീഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com