40 പിന്നിട്ട സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളും ചെയ്യേണ്ട പരിശോധനകളും

healthy life
Photo credit : lzf / Shutterstock.com
SHARE

മറ്റെന്തിനേക്കാലും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണ് സ്ത്രീകളുടെ നാൽപ്പതുകൾ. രോഗങ്ങളൊക്കെ ചെറുതായി തലപൊക്കി തുടങ്ങുന്ന കാലമാണ്. 

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ തന്നെ ദിവസം ആരംഭിക്കണം. രാവിലെയുള്ള ഓട്ടപാച്ചിലിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധി പേരുണ്ട്. ഇത് ഒട്ടും ആശാസ്യമല്ല. 

വ്യായാമം പതിവാക്കുക

തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവുമുള്ള വ്യായാമത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അര മണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം. 

കരുത്തുറ്റതാകണം എല്ലുകള്‍

നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങും. ഇതിനാല്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ സപ്ലിമെന്‍റുകളായി കഴിക്കുകയോ വേണം. ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ സാധ്യതകള്‍ പരിശോധിക്കാനായി രക്തത്തിലെ പഞ്ചസാരയും ലിപിഡ് പ്രൊഫൈലും തൈറോയ്ഡും ബിപിയും ശരീരഭാരവും ഇടയ്ക്ക് പരിശോധിക്കണം.

മാമോഗ്രാം, പാപ് സ്മിയര്‍ പരിശോധനകള്‍

സ്ത്രീകളില്‍ ഏറ്റവുമധികം കണ്ട് വരുന്ന രണ്ട് അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സെര്‍വിക്കല്‍ അര്‍ബുദവും. പലപ്പോഴും വളരെ വൈകിയാണ് പലരും ഇത് തിരിച്ചറിയുക. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനായി നാല്‍പതുകള്‍ കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ പരിശോധനയും നടത്തേണ്ടതാണ്. 

കാല്‍സ്യം പരിശോധന

ഹൃദയത്തിലെ രക്തധമനികള്‍ക്ക് കട്ടി കൂടുന്നുണ്ടോ എന്നറിയാന്‍ കാല്‍സ്യം പരിശോധനയും സ്ത്രീകള്‍ 40 കഴിഞ്ഞാല്‍ നടത്തേണ്ടതാണ്. ഇടയ്ക്കിടെ നേത്ര പരിശോധനയും നടത്താം. ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ച നഷ്ടം ഒരു പരിധി വരെ കുറയ്ക്കും.

ശരീരത്തിന്‍റെ ഫ്ളെക്സിബിലിറ്റിയും ദൃഢതയും ബാലന്‍സും മെച്ചപ്പെടുത്താന്‍ യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യാവുന്നതാണ്. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ചയാപചയത്തിന് വേഗം കുറയുമെന്നതിനാല്‍ മുന്‍പുള്ളതിനേക്കാൾ കുറച്ച് കാലറി കഴിക്കാന്‍ ശ്രദ്ധിക്കണം.

Content Summary: Ladies health care tips after 40

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS