ADVERTISEMENT

പ്രശസ്ത ഗായകന്‍ കെകെയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു സംഗീതനിശയ്ക്ക് ശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് കെകെയുടെ ജീവന്‍ കവര്‍ന്നത്. കന്നട നടന്‍ പുനീത് രാജ്കുമാറിന്‍റെയും ഹിന്ദി നടന്‍ സിദ്ധാര്‍ഥ് ശുക്ലയുടെയുമൊക്കെ മരണത്തെ തുടര്‍ന്നുണ്ടായ പോലെ ഹൃദ്രോഗത്തെയും ഹൃദയാരോഗ്യത്തെയും കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ക്ക് കെകെയുടെ മരണവും വഴി വച്ചു. എന്നാല്‍ സെലിബ്രിറ്റി മരണങ്ങളുടെ ഞെട്ടലിനെ തുടര്‍ന്നുണ്ടാകുന്ന ഇത്തരം ചര്‍ച്ചകള്‍ക്കപ്പുറം സ്വന്തം ഹൃദയാരോഗ്യത്തെ പറ്റി ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനവും കാര്യമായ ശ്രദ്ധിക്കാറില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

ഹൃദയപേശികളിലേക്ക് ഓക്സിജനെത്തിക്കുന്ന രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ്  ഹൃദയാഘാതം സംഭവിക്കുന്നത്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും റിഫൈന്‍ഡ് കാര്‍ബുകളും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കെട്ടികിടന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തണമെന്ന് എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ ഫരീദബാദ് ഫോര്‍ട്ടിസ് എസ്കോര്‍ട്സ് ആശുപത്രിയിലെ കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍ പറയുന്നു. 

healthy-food

 

ഭക്ഷണക്രമം

∙ ഭക്ഷണത്തിലെ പ്രതിദിന സോഡിയം അളവ് ആറ് ഗ്രാമായി പരിമിതപ്പെടുത്തണം

∙ മദ്യപാനം നിയന്ത്രിതമായ തോതിലാക്കണം. അമിതമായ മദ്യപാനം രക്തസമ്മര്‍ദവും ട്രൈഗ്ലിസറൈഡ് തോതും വർധിപ്പിക്കും

∙ പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, കൊഴുപ്പും കൊളസ്ട്രോളും സോഡിയവും കുറഞ്ഞ മറ്റ് ഭക്ഷണങ്ങള്‍ എന്നിവ ശീലമാക്കുക

Photo credit : Prostock-studio / Shutterstock.com
Photo credit : Prostock-studio / Shutterstock.com

∙ കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍, മീന്‍, നട്സ്, ചിക്കന്‍ എന്നിവ കഴിക്കാം. റെഡ് മീറ്റ്, മധുരപാനീയങ്ങള്‍, അധികമായി ചേര്‍ക്കപ്പെടുന്ന പഞ്ചസാര എന്നിവ ഒഴിവാക്കേണ്ടതാണ്. 

 

വ്യായാമം

∙ നിത്യവുമുള്ള വ്യായാമം കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതഭാരം എന്നിവ കുറച്ച് ഹൃദ്രോഗസാധ്യത ലഘൂകരിക്കും. 

∙ പ്രമേഹ സാധ്യത കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കും

Photo credit : Billion Photos
Photo credit : Billion Photos

∙ ആഴ്ചയില്‍ കുറഞ്ഞത് 60 മിനിട്ടെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കണം. ദിവസം നാലോ അഞ്ചോ കിലോമീറ്റര്‍ നടപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

∙ അമിതമായ ഭാരമെടുക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതുമായ വ്യയാമമുറകള്‍ ഒഴിവാക്കണം.   

smoking

 

ഭാരനിയന്ത്രണം

Photo credit : fizkes / Shutterstock.com
Photo credit : fizkes / Shutterstock.com

ഉയരത്തിന് അനുസരിച്ചുള്ള ഭാരം നിര്‍ദ്ദേശിക്കുന്ന ബോഡി മാസ് ഇന്‍ഡെക്സ് 25ന് താഴെ നിലനിര്‍ത്താന്‍  ശ്രമിക്കേണ്ടതാണ്. 25നും 29.9നും ഇടയ്ക്കുള്ള ബിഎംഐ അമിതഭാരമായി കണക്കാക്കുന്നു. 30ന് മുകളിലുള്ള ബിഎംഐ പൊണ്ണത്തടിയുടെ ലക്ഷണമാണ്. 

 

പുകവലി

സ്ഥിരമായി പുകവലിക്കുന്നയാള്‍ പുകവലി നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദം കുറയാന്‍ തുടങ്ങും. പുകവലി നിര്‍ത്തി ഒരു വര്‍ഷത്തിനകം രക്തസമ്മര്‍ദവും ഹൃദയാഘാത സാധ്യതയും ഗണ്യമായി കുറയും. 

 

മാനസിക സമ്മര്‍ദം

വികാരവിക്ഷുബ്ദത  സൃഷ്ടിക്കുന്ന സാഹചര്യങ്ങളും  മാനസിക സമ്മര്‍ദങ്ങളും ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മാനസികമായി പിന്തുണ നല്‍കുന്ന നല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വലയമുണ്ടാകുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാണ്.

Content Summary: Cardiac arrest: Caring things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com