പിത്താശയത്തിലെ കല്ല് : ശസ്ത്രക്രിയക്ക് ശേഷം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

gallbladder stone
Photo Credit: phugunfire/ Shutterstock.com
SHARE

പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നത് അസഹനീയമായ വേദന മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിനുണ്ടാക്കാറുണ്ട്. ദഹനക്കേട്, മനംമറിച്ചില്‍, ക്ഷീണം, ഛര്‍ദ്ദി, വലത്തേ തോളില്‍ വേദന, തോളുകള്‍ക്കിടയില്‍ പുറം ഭാഗത്ത് വേദന, ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ, അടിവയറ്റില്‍ വിട്ടുമാറാത്ത വേദന എന്നിവയെല്ലാമാണ് പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍. പല വലുപ്പത്തില്‍ ഒന്നോ അതിലധികമോ കല്ലുകള്‍ ഇത്തരത്തില്‍ രൂപപ്പെടാം. 

വൃക്കയില്‍ ഉണ്ടാകുന്ന കല്ലുകളില്‍ നിന്ന് വ്യത്യസ്തമായി പിത്താശയത്തില്‍ കല്ലുകള്‍ വന്നാല്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗങ്ങളില്ല. പിത്താശയം തന്നെ മുഴുവനായി ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടതായി വരും. ദഹനരസമായ ബൈല്‍ ശേഖരിച്ച് വച്ച് അവയെ ചെറുകുടലിലേക്ക് നല്‍കുന്ന അവയവമാണ് പിത്താശയം. ഇത് നീക്കം ചെയ്യുന്നതോടെ ബൈല്‍ ശേഖരിച്ച് വയ്ക്കാനുള്ള ശരീരത്തിന്റെ  കഴിവ് കൂടിയാണ് നഷ്ടപ്പെടുന്നത്. ഇതിനാല്‍ ശസ്ത്രക്രിയക്ക് ശേഷം ചില മാറ്റങ്ങള്‍ ഗ്യാസും അസിഡിറ്റിയും വയര്‍ വീര്‍ക്കലും ഒഴിവാക്കാന്‍ രോഗികള്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ടതാണ്. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് രണ്ട് ദിവസത്തേക്ക് മദ്യപാനം ഒഴിവാക്കേണ്ടതാണ്. പിത്താശയം നീക്കം ചെയ്യുന്ന  ശസ്ത്രക്രിയാനന്തരം ഇനി പറയുന്ന ഭക്ഷണവിഭവങ്ങളും ഒഴിവാക്കണം.

1. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം

വെണ്ണ, പന്നിയിറച്ചി, ബീഫ് , ആട്ടിറച്ചി, കൊഴുപ്പ് നീക്കം ചെയ്യാത്ത പാല്‍, ഐസ്ക്രീം, സംസ്കരിച്ച ബേക്കറി ഭക്ഷണങ്ങള്‍ എന്നിങ്ങനെ കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. 

2. എരിവുള്ള ഭക്ഷണം

എരിവും എണ്ണയും അധികം ഉപയോഗിച്ചിട്ടുള്ള ഭക്ഷണവും ഇക്കാലയളവില്‍ ഒഴിവാക്കണം. വയറിന് അത്തരം ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ കഴിയാതെ വരുന്നത് ഗ്യാസ് കെട്ടലിലേക്കും വയര്‍ വീര്‍ക്കലിലേക്കും അസിഡിറ്റി പ്രശ്നങ്ങളിലേക്കും നയിക്കാം. 

3. കഫൈന്‍, പാലുത്പന്നങ്ങള്‍

കഫൈന്‍ അടങ്ങിയ പാനീയങ്ങളും വിവിധ തരത്തിലുള്ള പാലുത്പന്നങ്ങളും പിത്താശയം നീക്കം ചെയ്ത രോഗികള്‍ ഒഴിവാക്കേണ്ടതാണ്. 

4. ഗ്യാസ് ഉണ്ടാക്കുന്നത് എന്തും

വയറില്‍ ഗ്യാസ് രൂപപ്പെടുത്തുന്ന മറ്റ് ഭക്ഷണവിഭവങ്ങളും കഴിവതും ഒഴിവാക്കേണ്ടതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

Content Summary: Gallbladder Stones: 5 Foods To Avoid After Operation

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA