ADVERTISEMENT

പതിവു പോലെ ഞായറാഴ്ചയുടെ ആലസ്യത്തിൽ മൂടിപ്പുതച്ചുറങ്ങരുതേ. ജൂലൈ 3 ന് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും.

അവസാന നിമിഷത്തെ തിരക്കിൽ ഒന്നും മറന്നു പോകാതിരിക്കാൻ മലയാള മനോരമ ബോൺസാന്തെ മാരത്തണിൽ അണിയാനുള്ള ടീഷർട്ട് മലയാള മനോരമയുടെ മൂന്ന് ജില്ലകളിലുള്ള ഓഫിസുകളിൽനിന്ന് നേരത്തേ തന്നെ സ്വീകരിക്കാനുള്ള അവസരം ഒരുക്കയിട്ടുണ്ട്. ബോൺ സാന്തേ മാരത്തണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർക്ക് മൽസരത്തിന് അണിയാനുള്ള ടീഷർട്ട് ജൂൺ 30 മുതൽ ജൂലൈ 2 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 നും 6 നും ഇടയിൽ മലയാള മനോരമയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഓഫിസുകളിൽനിന്ന് സ്വീകരിക്കാം. ടീഷർട്ട് വാങ്ങാനെത്തുമ്പോൾ, മാരത്തണിൽ റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച കൺഫർമേഷൻ മെസേജ് കൂടി കാണിക്കാൻ മറക്കരുത്. 

 

മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

 

മാരത്തണിൽ പങ്കെടുക്കുന്നവർക്കായി ബ്രേക്ക്ഫാസ്റ്റ്, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഹെൽത്ത് പാർട്‌ണർ പിആർഎസ് ഹോസ്പിറ്റലും കൊച്ചിയിലെ ഹെൽത്ത് പാർട്‌ണർ സംഗീത് ഹോസ്പിറ്റലും കോഴിക്കോട് ജില്ലയിലെ ഹെൽത്ത് പാർട്ണർ ആസ്റ്റർമിംമ്സുമാണ്. ഹൈജീൻ പാർട്ണർ ഹീൽ ആണ്. റിഫ്രഷ്മെന്റ് പാർട്ണർ ഹോട്ടൽ പാരഗൺ, കോഴിക്കോട് ആണ്. മാരത്തണിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് യഥാക്രമം ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9746401709 (കോഴിക്കോട്), 9995960500 (കൊച്ചി), 8848308757 (തിരുവനന്തപുരം).

 

അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫൺ റൺ ആണ് മാരത്തണിന്റെ ഹൈലൈറ്റ്. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ മാരത്തണിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ കാത്ത് മെഡലും സർട്ടിഫിക്കറ്റും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണുള്ളത്. യഥാക്രമം 20000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസുകളും ലഭിക്കും.

 

Content Summary : Are you ready for funrun 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com