ADVERTISEMENT

വിയർപ്പ് ഒരു സ്വാഭാവികമായ പ്രക്രിയ ആണ്. ചൂടു കാലാവസ്ഥയിൽ നമ്മൾ വിയർക്കും. കഠിനമായ ശാരീരികാധ്വാനം ചെയ്യുമ്പോഴും വർക്കൗട്ടിനു ശേഷവും വിയർക്കുക സ്വാഭാവികം. ശരീരത്തിന്റെ താപനില വർധിക്കുമ്പോൾ ഒന്നു തണുപ്പിക്കാൻ ശരീരം കണ്ടെത്തുന്ന മാർഗമാണ് വിയർക്കൽ.

 

ശരീരതാപനില 98.6 F ആയി നിലനിർത്താൻ ശരീരം സോഡിയം, പൊട്ടാസ്യം, കാൽസ്യം ഇവയടങ്ങിയ ജലത്തെ പുറത്തുവിടുന്നതാണ് വിയർപ്പ്. വിയർപ്പിനു ദുർഗന്ധം ഉണ്ടെങ്കിൽ അതിനർഥം, നിങ്ങളുടെ ശരീരത്തിൽ നിന്നും ലവണാംശം നഷ്ടപ്പെടുന്നു എന്നും വളരെ വേഗം വെള്ളം ശരീരത്തിനാവശ്യമാണ് എന്നുമാണ്. ജലാംശങ്ങളില്ലെങ്കിൽ നാം രോഗിയാകും. 

 

എന്തുകൊണ്ടാണ് ചിലർക്ക് വിയർപ്പ് കൂടുതൽ?

 

ശരീരത്തിന്റെ താപനില കൂടുമ്പോൾ തന്നെ ധാരാളം വിയർക്കും എന്ന് ചിലർ പറയാറുണ്ട്. ഇതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. 

 

∙ശരീര വലുപ്പം : ബോഡി മാസ് കൂടുതലായതു കൊണ്ടു തന്നെ വലുപ്പം കൂടിയ, അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ കൂടുതൽ വിയർപ്പ് ഉണ്ടാകും. 

 

∙ഫിറ്റ്നെസ്സ് : അലസമായ, ചടഞ്ഞു കൂടിയിരുന്നുള്ള ജീവിതശൈലി പിന്തുടരുന്നവരെ അപേക്ഷിച്ച്, പതിവായി വ്യായാമം ചെയ്യുന്ന, കളികളിൽ ഏർപ്പെടുന്ന, നടക്കുന്ന, ഫിറ്റ് ആയ ആളുകളെ കൂടുതൽ വിയർക്കും. 

 

∙പ്രായം : പ്രായം ഏറുന്തോറും വിയർപ്പുഗ്രന്ഥികൾക്ക് മാറ്റം ഉണ്ടാകും. അതുകൊണ്ടു തന്നെ ഒരു കുട്ടിയെ അപേക്ഷിച്ച് മുതിര്‍ന്ന ഒരാളെ കൂടുതൽ വിയർക്കും. 

 

∙ആരോഗ്യാവസ്ഥ : ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥ അനുസരിച്ചായിരിക്കും വിയർപ്പ്. ചുമയ്ക്കും ജലദോഷത്തിനും മറ്റും ആന്റിബയോട്ടിക് കഴിക്കുന്നവരിൽ വിയർപ്പ് കൂടുതലായിരിക്കും. സ്ട്രെസ്, ഉത്ണ്ഠ മുതലായവയ്ക്ക് മരുന്നു കഴിക്കുന്നവരെയും കൂടുതൽ വിയർക്കും. മാത്രമല്ല ഹോർമോൺ വ്യതിയാനങ്ങളും ശരീരതാപനിലയിൽ വ്യത്യാസം ഉണ്ടാക്കും. 

 

തടയാം നിർജലീകരണം

 

അമിതമായി വിയർക്കുന്നത് കടുത്ത നിർജലീകരണ (dehydration) ത്തിനു കാരണമാകും. അതുകൊണ്ടു തന്നെ ചൂടുള്ള കാലാവസ്ഥയിലും വ്യായാമം ചെയ്യുമ്പോഴും എല്ലാം ധാരാളം വെള്ളവും പഴച്ചാറുകളും പാനീയങ്ങളും കുടിക്കണം.

 

English Summary : Many medical conditionscan cause your body to sweat more than usual.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com