ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

five-foods-to-naturally-reduce-uric-acid-in-your-body
Representative Image. Photo Credit : Jittawit21 / Shutterstock.com
SHARE

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോൾ  ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ വൃക്കകള്‍ രക്തത്തെ അരിച്ച് ശുദ്ധീകരിക്കുമ്പോൾ  യൂറിക് ആസിഡ് (Uric Acid)  മൂത്രത്തിലൂടെ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടും. എന്നാല്‍ പ്യൂറൈന്‍ അധികമായി അടങ്ങിയ മാംസം, കടല്‍മീന്‍, മദ്യം തുടങ്ങിയവ കഴിക്കുമ്പോൾ യൂറിക് ആസിഡ് ശരീരത്തിനുള്ളില്‍ അടിഞ്ഞ് സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ഗൗട്ട് പോലുള്ള ആര്‍ത്രൈറ്റിസിന് ഇത് കാരണമാകും. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. അതിനു സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

1. സിട്രസ് പഴങ്ങള്‍

five-foods-to-naturally-reduce-uric-acid-in-your-body-citris-fruits
Representative Image. Photo Credit : Unverdorben jr / Shutterstock.com

ഓറഞ്ച്, നാരങ്ങ എന്നിവ പോലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ സിട്രസ് പഴങ്ങള്‍ യൂറിക് ആസിഡ് തോത് നിയന്ത്രിക്കും. ഇവയിലെ വൈറ്റമിന്‍ സി അമിതമായ യൂറിക് ആസിഡിനെ ശരീരത്തില്‍നിന്ന് പുറന്തള്ളാന്‍ സഹായിക്കും. 

2. ഗ്രീന്‍ ടീ

five-foods-to-naturally-reduce-uric-acid-in-your-body-green-tea

ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ. 

3. വാഴപ്പഴം

banana

ദിവസവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്. 

4. കാപ്പി

coffee

ഗൗട്ട് ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണക്രമത്തില്‍ കാപ്പി ഉള്‍പ്പെടുത്തും മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

5. ആപ്പിള്‍

Fruit to keep you hydrated in summers.(photo:IANSLIFE)

ഉയര്‍ന്ന ഡയറ്ററി ഫൈബര്‍ അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. യൂറിക് ആസിഡിനെ വലിച്ചെടുക്കുന്ന ഫൈബര്‍ അമിതമായ യൂറിക് ആസിഡ് ശരീരത്തിൽനിന്ന് പുറന്തള്ളുകയും ചെയ്യും. യൂറിക് ആസിഡിന്‍റെ സ്വാധീനം ശരീരത്തില്‍ കുറയ്ക്കാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡും കാരണമാകും.

Content Summary : Five foods to naturally reduce uric acid in your body

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA