കുട്ടികളിലെ വിളർച്ച ബുദ്ധിവികാസത്തെ ബാധിച്ചേക്കാം; ശരിയായ സമയത്തു കണ്ടെത്തി ചികിത്സിക്കണം

what-causes-child-anaemia
Representative Image. Photo Credit : Ground Picture/Shutterstock.com
SHARE

ചോദ്യം :  എന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് ശരിയായി ഭക്ഷണം കഴിക്കുന്നില്ല. പശുവിൻ പാൽ മാത്രമാണ് ഇഷ്ടം. ഡോക്ടറെ കാണിച്ചപ്പോൾ അവന് വിളർച്ചയുണ്ടെന്നും അയൺ ടോണിക് കൊടുക്കണമെന്നും പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ?

ഉത്തരം :  നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണ നിലയിൽ നിന്നു താഴ്ന്ന് കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ (Anemia) അഥവ വിളർച്ച. അനീമിയയ്ക്ക് അനവധി കാരണങ്ങളുണ്ടെങ്കിലും ചെറിയ കുഞ്ഞുങ്ങളിൽ സാധാരണമായി കാണപ്പെടുന്നത് ഇരുമ്പിന്റെ കുറവു മൂലം വരുന്ന അയൺ ഡെഫിഷ്യൻസി അനീമിയ ആണ്. വളരെ ലളിതമായ രക്തപരിശോധനകളിലൂടെ ഇത് കണ്ടുപിടിക്കാവുന്നതേയുള്ളൂ. 

ഇത്തരം കുട്ടികൾക്ക് ആദ്യ ഘട്ടങ്ങളിൽ മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല. വിശപ്പില്ലായ്മ, ക്ഷീണം, തലകറക്കം, ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാൻ തോന്നൽ, ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടുക, കാഴ്ചയിൽ വിളറിയിരിക്കുക എന്നതാണ് സാധാരണ ലക്ഷണങ്ങൾ. വളരെ തീവ്രമായ അനീമിയയിൽ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടാം. സാധാരണ ഗതിയിൽ ഭക്ഷണത്തിലൂടെ വേണ്ടത്ര ഇരുമ്പിന്റെ അംശം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. മുതിർന്ന കുട്ടികളിൽ  ഉദരരോഗം മൂലമോ കൗമാരകാലത്തെ അമിതമായ ആർത്തവം മൂലമോ അയൺ ഡെഫിഷ്യൻസി ഉണ്ടായേക്കാം. 

രോഗനിർണയം

അനുബന്ധ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്നതാണ് ഇത്തരം വിളർച്ചകൾ. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ചെറിയ കുട്ടികളിലെ വിളർച്ച ശരിയായ സമയത്തു കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുട്ടികളുടെ ബുദ്ധിവികാസത്തെ ബാധിച്ചേക്കാം. അതിനാൽ മേൽപറഞ്ഞ ഏതെങ്കിലും ലക്ഷണം കുട്ടികൾക്കുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു പീ‍ഡിയാട്രീഷനെ കണ്ട് ചികിത്സ തേടേണ്ടതാണ്. 

Content Summary : What to know about Anemia in Kids?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}