ADVERTISEMENT

പലരും ആരോഗ്യത്തെ നിർവചിക്കുന്നത് രോഗങ്ങൾ ഇല്ലാത്ത അവസ്ഥ എന്നാണ്. എന്നാൽ രോഗങ്ങൾ ഇല്ല എന്നുള്ളതു കൊണ്ടു മാത്രം ഒരാൾ ആരോഗ്യത്തോടെ നൂറു വർഷം ജീവിച്ചെന്നു വരില്ല. നിയന്ത്രിതമായ ഭക്ഷണക്രമവും വില കൂടിയ സപ്ലിമെന്റുകളും ജീവിതദൈർഘ്യം വർധിപ്പിക്കില്ല. എന്നാൽ നാം ഭക്ഷണക്രമത്തിൽ ബോധപൂർവം നടത്തുന്ന ചില തിരഞ്ഞെടുപ്പുകൾ ഇതിന് സഹായിച്ചേക്കാം. 

 

ഇനി പറയുന്ന ചില അവശ്യ പോഷണങ്ങളും ഭക്ഷണങ്ങളും പതിവാക്കുന്നത് ആയുർദൈർഘ്യത്തെ ഗണ്യമായി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 

 

1. സോയ, ചായ, പച്ചക്കറികൾ

പുതിയ രക്തക്കുഴലുകൾ ഉണ്ടാക്കാനുള്ള ശരീരത്തിന്റെ ശേഷി മുറിവുകൾ ഉണക്കുന്നതിലും കോശവളർച്ച നിയന്ത്രിക്കുന്നതിലും നിർണായകമാണ്. ഇത് സംഭവിക്കാതിരിക്കുന്നത് കാൻസർ കോശങ്ങളുടെയും മറ്റ് ഗൗരവപ്പെട്ട രോഗങ്ങളുടെയും വളർച്ചയ്ക്ക് കാരണമാകാം. അർബുദ കോശങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം നിലനിർത്താനും സോയ, ബ്ലാക് റാസ്ബെറി, തക്കാളി, ചായ പോലുള്ളവ ദിവസവും കഴിക്കുന്നതാണ് ഏഷ്യക്കാരിൽ പൊതുവേ സ്തനാർബുദം പോലുള്ള അർബുദങ്ങളുടെ തോത് കുറഞ്ഞിരിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. 

 

2. ജനിതക കോശങ്ങൾക്കായി മീനും ചോക്ലേറ്റും

കോശസംയുക്തങ്ങളുടെ കേടുപാടുകൾ തീർത്ത് അവയെ പുനരുജ്ജീവിപ്പിക്കുകയെന്ന ജോലി നിർവഹിക്കുന്നത് ജനിതക കോശങ്ങളാണ്. അവയവങ്ങൾ, മജ്ജ, കരൾ, ശ്വാസകോശം, വയർ എന്നിങ്ങനെ ശരീരത്തിന്റെ പല ഭാഗത്ത് ജനിതക കോശങ്ങൾ കാണപ്പെടുന്നു. മീൻ, മീനെണ്ണ, ഫ്ളവനോയ്ഡ് സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ്, കട്ടൻ ചായ, ബിയർ, റെഡ് വൈൻ, മാങ്ങ, ഒലീവ് എണ്ണ തുടങ്ങിയ ഭക്ഷണങ്ങൾ ജനിതക കോശങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തെ സഹായിക്കുന്നു. 

 

3. ആന്റി ഓക്സിഡന്റ് സമ്പന്ന ഭക്ഷണം

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണവിഭവങ്ങൾ ഡിഎൻഎ കളുടെ ആരോഗ്യം നിലനിർത്താനും കോശങ്ങള്‍ പ്രായമാകുന്നത് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ചീര, കെയ്‌ൽ, കാരറ്റ്, ബ്രക്കോളി, ഓറഞ്ച്, ബെറി പഴങ്ങൾ, മുട്ട, പയർ വർഗങ്ങൾ, മത്തി, ആൽമണ്ട്, ഫ്ളാക്സ് വിത്തുകൾ, മത്തങ്ങ വിത്തുകൾ, കാപ്പി, ചായ, സോയ, മഞ്ഞൾ എന്നിവയെല്ലാം ആന്റി ഓക്സിഡന്റ് സവിശേഷതകളുള്ള വൈറ്റമിൻ എ, സി, ഡി, ഇ, ബീറ്റ കരോട്ടിൻ, ലൈകോപേൻ, ലൂട്ടേൻ, സെലീനിയം എന്നിവ അടങ്ങിയതാണ്. 

 

4. വയറിന്റെ ആരോഗ്യത്തിന് പുളിപ്പിച്ച ഭക്ഷണങ്ങൾ

വയറും കുടലുകളുമെല്ലാം ആരോഗ്യത്തോടെ ഇരിക്കുന്നത് ദീർഘായുസ്സിന് വളരെ പ്രധാനമാണ്. റിഫൈൻ ചെയ്ത പഞ്ചസാര, കൃത്രിമ മധുരങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ നിന്ന് നീക്കം ചെയ്യുന്നത് വയറിലെ ഉപകാരികളായ സൂക്ഷ്മജീവികൾ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. കിവിപഴം, ഡാർക് ചോക്ലേറ്റ്, ഫൈബർ സമ്പന്നമായ ബീന്‍സുകൾ, പുളിപ്പിച്ച ഭക്ഷണമായ കിംചി, യോഗർട്ട്, കേഫിർ എന്നിവയെല്ലാം ഇക്കാര്യത്തിൽ സഹായകമാണ്. 

Content Summary: Include These 4 Essential Nutrients In Your Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com