ADVERTISEMENT

ഓടി ഓ‍ടി പ്രായത്തെയും ഓവർടേക്ക് ചെയ്യുകയാണ് പാലാ രാമപുരം മരോട്ടിക്കൽ വീട്ടിൽ ദാസൻ നായർ. വയസ്സ് 70 ആയെങ്കിലും ഇന്നും മാരത്തൺ ഓട്ടമാണ് ഹോബി. ഹാഫ് മാരത്തണിലാണ് പങ്കെടുക്കുന്നത്. മിക്കതിലും ഒന്നാമനായി. 

 

ബിഎസ്എൻഎൽ ജീവനക്കാരനായിരുന്നു ദാസൻ നായർ. ലൈൻമാനായുള്ള 35 വർഷത്തെ സർവീസിനിടെ നടത്തത്തിലായിരുന്നു കമ്പം. 2012ൽ വിരമിച്ചതിനു പിന്നാലെയാണ് ഓട്ടം തുടങ്ങിയത്. 57നും 70നും ഇടയിലുള്ള 13 വർഷങ്ങൾക്കിടയിൽ മാരത്തൺ ഓട്ടത്തിൽ സെഞ്ച്വറിയും പിന്നിട്ടു.

 

ദിവസവും പുലർച്ചെ 3.30ന് രാമപുരം മുതൽ കൂത്താട്ടുകുളം വരെയും തിരിച്ചും ഓടിയാണ് പരിശീലനം. വിശ്രമകാലത്ത് ഇങ്ങനെ ഓടണോ എന്നു ചോദിച്ചാൽ മാനസികാരോഗ്യം ലഭിക്കാൻ ശരീരത്തിന് ഉന്മേഷം വേണം എന്ന മറുപടിയാണു ലഭിക്കുക. 8 മണിക്കൂർ കൃത്യമായി ഉറങ്ങും. റിട്ട. അധ്യാപിക കൂടിയായ ഭാര്യ ലക്ഷ്മിക്കുട്ടിക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം 5 മണിക്കൂറെങ്കിലും ചെലവിടും. മിതമായ ആഹാരം. ഇതിനൊപ്പം ഓട്ടം കൂടിയാകുമ്പോൾ രോഗങ്ങൾ പടിക്കുപുറത്താകുന്നതു സ്വാഭാവികം. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കാനായി ഉത്തർപ്രദേശിലും ഡൽഹിയിലുമെല്ലാം ട്രെയിനിൽ പോയപ്പോൾ കാലിനു നീരു വച്ച് പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ സങ്കടവും ദാസൻ നായർക്കു പറയാനുണ്ട്. പക്ഷേ ഏതു പ്രതികൂല സാഹചര്യങ്ങളെയും മനഃശക്തികൊണ്ട് നേരിട്ട് നല്ലപ്രായം ആസ്വദിക്കുകയാണ് ഇദ്ദേഹം.

Content Summary: Dasan Nair's health tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com