ADVERTISEMENT

നാരങ്ങയുടെ ആരോഗ്യ ഗുണങ്ങളെ പറ്റി ഏവര്‍ക്കും അറിയുന്നതാണ്. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ചര്‍മത്തിന്‍റെയും വയറിന്‍റെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന നിരവധി അവശ്യ പോഷണങ്ങള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങ പല വിധത്തിലാണ് നാം അകത്താക്കാറുള്ളത്. നല്ലൊരു ശതമാനം പേരും നാരങ്ങ ജ്യൂസായി തന്നെ കഴിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണവിഭവങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കാന്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നവരും ഉണ്ട്. നല്ല ചൂട് ചിക്കന്‍ 65ന് മുകളിലേക്കോ പരിപ്പ് ഫ്രൈയുടെ മുകളിലേക്കോ ഇത്തരത്തില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും. എന്നാല്‍ ഇത്തരത്തില്‍ ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിന് ഹാനീകരമാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ മുന്നറിയിപ്പ് നൽകുന്നു. 

 

നാരങ്ങയിലെ വൈറ്റമിന്‍ സി ചൂടിനോട് സംവേദനത്വം പുലര്‍ത്തുന്നതാണെന്ന് നോയിഡ ഫോര്‍ട്ടിസ് ആശുപത്രിയിലെ ന്യൂട്രീഷനിസ്റ്റ് ഡോ. നമിത നദാര്‍ പറയുന്നു. ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ ചേര്‍ക്കുമ്പോൾ  വൈറ്റമിന്‍ സി നഷ്ടപ്പെട്ട് പോകുമെന്നും എന്‍ഡിടിവി ഫുഡിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. നമിത ചൂണ്ടിക്കാട്ടി. ഇതിനാല്‍ സാധാരണ താപനിലയിലുള്ളതോ തണുത്തതോ ആയ ഭക്ഷണത്തിന്‍റെ കൂടെ മാത്രമേ നാരങ്ങ ചേര്‍ക്കാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

30 ഡിഗ്രി ചൂടില്‍ തന്നെ വൈറ്റമിന്‍ സിയുടെ ശോഷണം സംഭവിക്കാമെന്ന് ലവ് ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫുഡ് ടെക്നോളജി ആന്‍ഡ് ന്യൂട്രീഷന്‍ ഡപ്യൂട്ടി ഡീന്‍ ഡോ. സവീന്ദര്‍ കൗറും പറയുന്നു. ചൂടിനോടും വെളിച്ചത്തോടും പ്രതികരിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ സി.  ഇതിനാല്‍ നാരങ്ങയുടെ ഗുണങ്ങള്‍ ശരീരത്തിന് ശരിയായ തോതില്‍ ലഭിക്കുന്നതിന് ഭക്ഷണം ചൂടാറിയ ശേഷം മാത്രമേ ഇതിലേക്ക് നാരങ്ങ ചേര്‍ക്കാവൂ എന്നും ഡോ. സവീന്ദര്‍ ചൂണ്ടിക്കാട്ടി.

Content Summary: Squeezing Lemon Juice On Hot Food May Harm Human Body

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com