ADVERTISEMENT

രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അമിതമായ ദ്രാവകങ്ങളും അരിച്ച് മൂത്രത്തിലൂടെ അവയെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തെ വിഷമുക്തമാക്കാന്‍ വൃക്കകള്‍  സഹായിക്കുന്നു. വൃക്ക പണിമുടക്കിയാല്‍ ഈ അമിത ദ്രാവകങ്ങളും മാലിന്യങ്ങളും ഇലക്ട്രോലൈറ്റുകളുമെല്ലാം ശരീരത്തില്‍ അടിഞ്ഞ് കൂടും. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

 

ഇനി പറയുന്ന ലക്ഷണങ്ങള്‍ വൃക്ക രോഗത്തെ സംബന്ധിച്ച സൂചനകള്‍ നല്‍കും:

 

1. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ടും

2. പെട്ടെന്ന് വിശപ്പ് ഇല്ലാതാകുന്ന അവസ്ഥ

3. അമിതമായ ക്ഷീണം

4. ഉറക്കമില്ലായ്മ

5. പേശികള്‍ കോച്ചിവലിക്കല്‍

6. ഛര്‍ദ്ദിലും മനംമറിച്ചിലും

7. കാലിലും കണങ്കാലിലും നീര്

8. നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായ അമിത രക്ത സമ്മര്‍ദം

9. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

10. നെഞ്ചു വേദന

 

വൃക്കകള്‍ ആരോഗ്യത്തോടെ വയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരേണ്ടതാണ്:

 

1. നിത്യവും വ്യായാമം ചെയ്യുക

2. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

3. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ നിര്‍ത്തുക

4. രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തുക

5. പുകവലി ഒഴിവാക്കുക

6. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

7. ആവശ്യത്തിന് ഉറക്കം

8. ശരീരം വിശന്നിരിക്കാന്‍ അനുവദിക്കാതിരിക്കുക

9. മദ്യപാനം പരിമിതപ്പെടുത്തുക

10. ഹൃദയാരോഗ്യം നിലനിര്‍ത്തുക. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതും കാലറി കൂടുതല്‍ അടങ്ങിയ ഭക്ഷണം, കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണം എന്നിവ കഴിവതും ഒഴിവാക്കുക.

Content Summary: 10 Signs You May Have Chronic Kidney Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com