ADVERTISEMENT

സൗഹാർദപരമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ ഒരു ബന്ധം പിരിയുക എന്നത് വേദനാജനകമാണ്, പ്രയാസമേറിയതാണ്.

 

അനാരോഗ്യകരമായ ഒരു ബന്ധത്തിൽ നിന്ന് പിരിഞ്ഞു പോരുമ്പോൾ മാനസികമായും വൈകാരികമായും വിഷമം അനുഭവപ്പെടാം. ഈ സമയമെല്ലാം മാനസികാരോഗ്യം തകരാതെ സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. 

 

എന്തുകൊണ്ട് ബ്രേക്കപ്പ് കഠിനമാകുന്നു?

പ്രണയത്തിൽ അകപ്പെടുക എന്നതും പ്രണയത്തിൽ നിന്നു പുറത്തു വരുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല സന്തോഷം തരുന്ന രാസവസ്തുക്കളും ഹോർമോണുകളും എല്ലാം പുറപ്പെടുവിക്കാൻ പ്രണയം കാരണമാകും. പങ്കാളിയുമായി പിരിയുന്നത് അതുകൊണ്ടുതന്നെ വിഷാദം, ഉത്കണ്ഠ, ക്ഷീണം ഇവയ്ക്കെല്ലാം കാരണമാകും. വൈകാരികമായ സമ്മർദം (emotional stress), ശരീരം സ്ട്രെസ് ഹോർമോണുകളെ പുറപ്പെടുവിക്കാൻ കാരണമാകുകയും ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെടുകയും ചെയ്യും. ബ്രോക്കൺഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയാണിത്. 

 

മാനസികാരോഗ്യം നിലനിർത്താൻ

ബ്രേക്കപ്പിനുശേഷം ആരോഗ്യം നിലനിർത്താൻ വളരെ പെട്ടെന്നു ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ എന്തൊക്കെ. 

 

∙ സങ്കടപ്പെടാം : പക്ഷേ അതിനെ മറികടക്കണം. ഓരോ ദിവസത്തെയും പുതിയ ലക്ഷ്യങ്ങളോടെ നേരിടണം. സ്വയം സഹതപിക്കാതെ മുന്നോട്ട് പോകണം. 

 

∙ നമ്മുടെ ചിന്തകൾക്ക് അതിരുകൾ നൽകുക. ആവശ്യമല്ലാത്ത ചിന്തകൾ വിഷാദത്തിലേക്കു നയിക്കും. 

 

∙ ബ്രേക്കപ്പ് ഒരാളുടെ ആത്മാഭിമാനത്തെ തകർക്കും. വിഷാദത്തിലേക്കും സമ്മർദത്തിലേക്കും അടിപ്പെടാൻ ഇടയാക്കും. അതുകൊണ്ടു തന്നെ നമ്മുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുക. 

 

∙ ഒറ്റയ്ക്കാകാതിരിക്കുക : നമ്മൾ തകർന്നിരിക്കുമ്പോൾ മറ്റുള്ള ആളുകളുമായി ഇടപെടാൻ നാം ആഗ്രഹിക്കുന്നില്ല. എന്നാൽ ഒറ്റയ്ക്ക് സങ്കടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തു പോകണമെന്നില്ല. എന്നാൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ബന്ധപ്പെടുകയും അവരുടെ ഒപ്പം ആയിരിക്കുകയും ചെയ്യുക. 

 

∙ ധ്യാനിക്കാം : ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധ്യാനം സഹായിക്കും. മെഡിറ്റേഷനും ബ്രീത്തിങ്ങ് എക്സർസൈസും (ശ്വസനവ്യായാമങ്ങളും) വിഷമങ്ങൾ അകറ്റാൻ സഹായിക്കും. 

 

∙ ചികിത്സ തേടാം : കുറെ നാളിനു ശേഷവും ബ്രേക്കപ്പ് നൽകിയ വിഷാദത്തിൽ നിന്നു കരകയറാൻ സധിച്ചില്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടാം. മനസ്സ് സ്വസ്ഥമാക്കി വിഷാദത്തിൽ നിന്നു കരകയറാൻ ഇത് സഹായിക്കും.

Content Summary: Ways to maintain mental health after a break up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com