ADVERTISEMENT

മക്കളുടെയും കൊച്ചുമക്കളുടെയും പറ്റിയാല്‍ അവരുടെ മക്കളുടെയുമൊക്കെ കൂടെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. പക്ഷേ, പലപ്പോഴും നടക്കാറില്ലെന്ന് മാത്രം. ആരോഗ്യകരമായ ദീര്‍ഘകാല ജീവിതത്തിന് ആദ്യം വേണ്ടത് പോഷണസമ്പുഷ്ടമായ ഭക്ഷണക്രമമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാന്‍ സാധിക്കും. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. 

Photo Credit: DUSAN ZIDAR/ Shutterstock.com
അമിതമായ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും പ്രിസര്‍വേറ്റീവുകളും അടങ്ങിയ അനാരോഗ്യകരമായ പ്രഭാതഭക്ഷണം ഒഴിവാക്കണം. Photo Credit: DUSAN ZIDAR/ Shutterstock.com

 

നല്ലൊരു ദിവസം നല്ല പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്നു. മണിക്കൂറുകളോളം നമ്മുടെ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും ശരീരത്തിന് ആവശ്യമായ ഫൈബറിന്‍റെയും പ്രോട്ടീന്‍റെയും കൊഴുപ്പിന്‍റെയും മറ്റ് പോഷകങ്ങളുടെയും നല്ലൊരു പങ്ക് നല്‍കാനും പ്രഭാതഭക്ഷണത്തിന് സാധിക്കും. അമിതമായ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും പ്രിസര്‍വേറ്റീവുകളും അടങ്ങിയ അനാരോഗ്യകരമായ പ്രഭാതഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തില്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ബെംഗളൂരു മദര്‍ഹുഡ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ദീപ്തി ലോകേഷപ്പ ഹെല്‍ത്ത്ഷോട്സ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

egg-curry
മുട്ട പുഴുങ്ങിയോ ഓംലറ്റാക്കി ടോസ്റ്റിന്‍റെ ഒപ്പമോ രാവിലെ കഴിക്കാം

 

1. മുട്ട

Oatmeal
എളുപ്പം ഉണ്ടാക്കാവുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്സ്

ആരോഗ്യകരവും രുചികരവും എളുപ്പം ഉണ്ടാക്കാവുന്നതുമായ വിഭവമാണ് മുട്ട. മുട്ട വച്ചുണ്ടാക്കാവുന്ന റെസിപ്പികളും ധാരാളം. മുട്ട പുഴുങ്ങിയോ ഓംലറ്റാക്കി ടോസ്റ്റിന്‍റെ ഒപ്പമോ രാവിലെ കഴിക്കാം. ഇതില്‍ പ്രോട്ടീനും അയണും വൈറ്റമിന്‍ ബി12, ബി6, വൈറ്റമിന്‍ ഡി, കാല്‍സ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. 

 

953810510
പല നിറത്തിലും തരത്തിലുമുള്ള പച്ചക്കറികള്‍ സാലഡായി കഴിക്കുന്നത് അവശ്യ വൈറ്റമിനുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഡയറ്ററി ഫൈബറും ശരീരത്തിന് നല്‍കുന്നു. Photo Credit: dulezidar/ Istockphoto.com

2. ഓട്മീല്‍

എളുപ്പം ഉണ്ടാക്കാവുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇതില്‍ അയണ്‍, ബി വൈറ്റമിനുകള്‍, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിരിക്കുന്നു. പഴങ്ങളും ഓട്സിനൊപ്പം ചേര്‍ക്കാവുന്നതാണ്. 

636324596
ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഹോള്‍ വീറ്റ്. Photo Credit: Alberto Masnovo/ Istockphoto.com

 

3. പച്ചക്കറി സാലഡ്

fruit-salad
സാലഡായോ സ്മൂത്തിയായോ പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. Photo Credit: baibaz/ Shutterstock.com

പ്രഭാതഭക്ഷണത്തില്‍ പച്ചക്കറി സാലഡ് ശരിക്കും പുതിയൊരു ട്രെന്‍ഡാണ്. പല നിറത്തിലും തരത്തിലുമുള്ള പച്ചക്കറികള്‍ സാലഡായി കഴിക്കുന്നത് അവശ്യ വൈറ്റമിനുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഡയറ്ററി ഫൈബറും ശരീരത്തിന് നല്‍കുന്നു. 

 

1126016758
ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ്, പ്രോട്ടീന്‍ ഷേക്ക് എന്നിവയ്ക്കൊപ്പം കഴിച്ചാല്‍ ചിയ വിത്ത് പുഡ്ഡിങ് കൂടുതല്‍ ഗുണകരമാണ്. Photo Credit: kajakiki/ Istockphoto.com

4. ഹോള്‍ വീറ്റ് ടോസ്റ്റ്

ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഹോള്‍ വീറ്റ്. ഇത് വളരെ പതിയെ മാത്രം ദഹിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വേഗം ഉയര്‍ത്തുന്നില്ല. ഹോള്‍ വീറ്റ് ടോസ്റ്റിനൊപ്പം പഴങ്ങളോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായ പ്രഭാതഭക്ഷണം റെഡി. 

501425188
ചതച്ച അരി ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പരമ്പരാഗത പ്രഭാതഭക്ഷണം ആരോഗ്യവും രുചിയും ഒത്തിണങ്ങുന്നതാണ്. Photo Credit: ShrutiDeshpande/ Istockphoto.com

 

idly
ഇഡ്ഡലി, ദോശ, ഉപ്പുമാവ് പോലുള്ള പ്രഭാതഭക്ഷണങ്ങളും ആരോഗ്യകരമാണ്

5. പഴങ്ങള്‍

സാലഡായോ സ്മൂത്തിയായോ പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ഫൈബറും കൂടിയ ഭക്ഷണത്തിനൊപ്പം പഴങ്ങളും പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാക്കാം. 

 

6. ചിയ വിത്തുകളുടെ പുഡ്ഡിങ്

ചിയ വിത്തുകള്‍, ഫ്ളാക്സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിങ്ങനെ പോഷക സമ്പുഷ്ടമായ നിരവധി വിത്തിനങ്ങള്‍ ലഭ്യമാണ്. ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ്, പ്രോട്ടീന്‍ ഷേക്ക് എന്നിവയ്ക്കൊപ്പം കഴിച്ചാല്‍ ചിയ വിത്ത് പുഡ്ഡിങ് കൂടുതല്‍ ഗുണകരമാണ്. 

 

7. പൊഹ

ചതച്ച അരി ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പരമ്പരാഗത പ്രഭാതഭക്ഷണം ആരോഗ്യവും രുചിയും ഒത്തിണങ്ങുന്നതാണ്. പച്ചക്കറികളും സ്പൈസുമൊക്കെ ചേര്‍ന്നാല്‍ ഇതിനെ വെല്ലുന്ന വേറെ പ്രഭാതഭക്ഷണമില്ലെന്ന് പറയാം. 

 

ഇവയ്ക്ക് പുറമേ ഇഡ്ഡലി, ദോശ, ഉപ്പുമാവ് പോലുള്ള  പ്രഭാതഭക്ഷണങ്ങളും ആരോഗ്യകരമാണെന്ന് ദീപ്തി ലോകേഷപ്പ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: 7 breakfast ideas to help you live longer and healthier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com