ADVERTISEMENT

ചില മനുഷ്യരെ കണ്ടിട്ടില്ലേ, എപ്പോള്‍ നോക്കിയാലും ഒരേ സന്തോഷവും ചുറുചുറക്കും. എങ്ങനെ ഇത്രയും സന്തോഷത്തോടെ അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു എന്ന് അദ്ഭുതം തോന്നി പോകും. സത്യത്തില്‍ നമ്മുടെ സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയുമൊക്കെ താക്കോള്‍ നാം ഓരോരുത്തരുടെയും കൈകളില്‍ തന്നെയാണ്. സ്വയം ചെറുപ്പം തോന്നാനും ഉള്ളിലുള്ള  ആനന്ദം കണ്ടെത്താനും ഇനി പറയുന്ന ചില കാര്യങ്ങള്‍ നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം. 

 

self-happiness
മനസ്സിന് സന്തോഷം നല്‍കാനുള്ള ബോധപൂര്‍വമായ റിലാക്സിങ് ടെക്നിക്കുകള്‍ ഇടയ്ക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. Photo Credit: Mangostar/ Shutterstock.com

1. സ്വയം ഇടയ്ക്കെല്ലാം ലാളിക്കുക

ലാളന എന്നത് നാം നമ്മുടെ കുട്ടികള്‍ക്കോ നാം ഇഷ്ടപ്പെടുന്നവര്‍ക്കോ മാത്രം നല്‍കിയാല്‍ പോരാ. ഇടയ്ക്കെല്ലാം നാം നമ്മളെ തന്നെ ഒന്ന് ലാളിക്കണം. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കഴിച്ചോ, ഒരു ഹോട്ട് ഓയില്‍ ഹെയര്‍ മസാജ് ചെയ്തോ, പെഡിക്യൂറോ മാനിക്യൂറോ ചെയ്തോ ഒക്കെ മനസ്സിന് സന്തോഷം നല്‍കാനുള്ള ബോധപൂര്‍വമായ റിലാക്സിങ് ടെക്നിക്കുകള്‍ ഇടയ്ക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. 

happy1
ചങ്കായ ആളുകള്‍ക്കൊപ്പം സന്തോഷത്തെ അല്‍പ സമയം ചെലവഴിക്കാന്‍ ഏത് തിരക്കുകള്‍ക്കിടയിലും മറക്കരുത്. Photo Credit: BearFotos/ Shutterstock.com

 

2. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക

sunlight
രാവിലെയോ വൈകുന്നേരമോ അല്‍പം വെയില്‍ കൊള്ളുന്നത് ശരീരത്തിനും മനസ്സിനും നല്ല ഉഷാര്‍ നല്‍കും. Photo Credit: lzf/ Shutterstock.com

നമ്മുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിങ്ങനെ ചങ്കായ ആളുകള്‍ക്കൊപ്പം സന്തോഷത്തെ അല്‍പ സമയം ചെലവഴിക്കാന്‍ ഏത് തിരക്കുകള്‍ക്കിടയിലും മറക്കരുത്. ഇത് സുരക്ഷിതത്വ ബോധമുണ്ടാക്കുകയും നമ്മുടെ ഉത്കണ്ഠ ശമിപ്പിച്ച് മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. സന്തോഷത്തിനുള്ള എളുപ്പമുള്ള ഒരു മാര്‍ഗം കൂടിയാണിത്. 

 

sleep
ആവശ്യത്തിന് ഉറക്കം ശരീരത്തിനും മനസ്സിനും ഓരോ ദിവസവും പുതുചൈതന്യം നല്‍കും. Photo Credit:Stock-Asso/ Shutterstock.com

3. ആകാം അല്‍പം വെയില്‍

രാവിലെയോ വൈകുന്നേരമോ അല്‍പം വെയില്‍ കൊള്ളുന്നത് ശരീരത്തിനും മനസ്സിനും നല്ല ഉഷാര്‍ നല്‍കും. ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിന്‍ ഡിയും ഇതിലൂടെ ഉൽപാദിപ്പിക്കപ്പെടും. 

meditation
ദിവസവും കുറച്ച് നേരം മറ്റ് ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായ ഒരിടത്ത് പോയിരുന്ന് കണ്ണടച്ച് ധ്യാനത്തില്‍ ഏര്‍പ്പെടുക. Photo Credit:mangpor2004/ Shutterstock.com

 

4. ആവശ്യത്തിന് ഉറക്കം

yoga
മനസ്സിനും ശരീരത്തിനും അയവ് ഉണ്ടാക്കുന്ന ഒന്നാണ് യോഗ. Photo Credit: fizkes/ Shutterstock.com

ആവശ്യത്തിന് ഉറക്കം ശരീരത്തിനും മനസ്സിനും ഓരോ ദിവസവും പുതുചൈതന്യം നല്‍കും. ഇതിനാല്‍ ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. 

 

thankful
ജീവിത്തിലെ ഭാഗ്യങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് നന്ദിയുള്ളവരായിരിക്കുക. Photo Credit: Vivida Photo PC/ Shutterstock.com

5. ധ്യാനം

ദിവസവും കുറച്ച് നേരം മറ്റ് ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായ ഒരിടത്ത് പോയിരുന്ന് കണ്ണടച്ച് ധ്യാനത്തില്‍ ഏര്‍പ്പെടുക. സ്വന്തം ശ്വാസഗതിയില്‍ മാത്രം ശ്രദ്ധയൂന്നി കൊണ്ട് മറ്റ് ചിന്തകളെ എല്ലാം അടക്കി മനസ്സിന് വിശ്രമം നല്‍കുക. ഇത്തരത്തില്‍ ദിവസവും ചെയ്യുന്നത് സന്തോഷവും സമാധാനവും മനസ്സിന് നല്‍കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. 

exercise
ശാരീരിക മാനസികാരോഗ്യത്തിനായി എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ദിവസവും ഏര്‍പ്പെടണം. Photo Credit: 4 PM production/ Shutterstock.com

 

6. യോഗ

food
പോസിറ്റീവായ ചിന്തകളുണ്ടാകാൻ നല്ല ഭക്ഷണം കഴിക്കുന്നത് സഹായിക്കും. Photo Credit: michaeljung/ Shutterstock.com

ധ്യാനം പോലെ തന്നെ മനസ്സിനും ശരീരത്തിനും അയവ് ഉണ്ടാക്കുന്ന ഒന്നാണ് യോഗ. ഇത് സമ്മര്‍ദത്തെ കുറച്ച് ശാന്തമായിരിക്കാന്‍ സഹായിക്കുന്നു. ഹാപ്പി ഹോര്‍മോണുകളും യോഗ ചെയ്യുമ്പോൾ  ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. 

 

7. നന്ദിയോടെ ജീവിക്കുക

ജീവിത്തിലെ ഭാഗ്യങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് നന്ദിയുള്ളവരായിരിക്കുന്നതും അതില്‍ സംതൃപ്തി കണ്ടെത്തുന്നതും പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സഹായിക്കും. ഇത് ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുകയും ബന്ധങ്ങളെ ശക്തമാക്കുകയും വിഷാദത്തെ ലഘൂകരിക്കുകയും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.  

 

8. വ്യായാമം

ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സും കുടിയിരിക്കുന്നു. ശാരീരിക മാനസികാരോഗ്യത്തിനായി എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ദിവസവും ഏര്‍പ്പെടണം. ഇതും ഹാപ്പി ഹോര്‍മോണുകളെ ഉണര്‍ത്തി വിട്ട് ജീവിതത്തിന് ആനന്ദം നല്‍കുന്നതാണ്.

 

9. ആരോഗ്യകരമായ ഭക്ഷണം

പോഷകസമ്പുഷ്ടമായ ഭക്ഷണം  ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ജീവിതത്തിന് ഓരോ നാളും ചുറുചുറുക്ക്  പ്രദാനം ചെയ്യുകയും ചെയ്യും. പോസിറ്റീവായ ചിന്തകളുണ്ടാകാനും നല്ല ഭക്ഷണം കഴിക്കുന്നത് സഹായിക്കും. 

Content Summary: Tips for Rejuvenate and feel good everyday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com