ADVERTISEMENT

ചോദ്യം: എനിക്ക് ഇരുപത്തഞ്ചു വയസ്സുണ്ട്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴു മാസമായി. എനിക്കും എന്റെ ഭർത്താവിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഗർഭിണിയാകുന്നതിനു മുൻപായി ജനറ്റിക് കൗൺസലിങ് (Genetic Counseling) ചെയ്യേണ്ടതുണ്ടോ? ഒന്നു വിശദീകരിക്കാമോ?

 

ഉത്തരം: വളരെ പ്രശസ്തമായ ഒരു ചോദ്യമാണ് താങ്കൾ ചോദിച്ചിരിക്കുന്നത്. നിങ്ങളെപ്പോലെ പൂർണ ആരോഗ്യമുള്ള ദമ്പതികളും ജനറ്റിക് കൗൺസലിങ് ചെയ്യുന്നതു നന്നായിരിക്കും. ഗർഭിണിയാകുന്നതിനു മുൻപു തന്നെ ഇരുവരുടെയും ഒരു മെഡിക്കൽ പരിശോധന ചെയ്യുന്നതു നല്ലതാണ്. ഉദാഹരണത്തിന്, ഹീമോഗ്ലോബിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ സാധാരണ പരിശോധനകൾ ആദ്യമായി ചെയ്യാം. 

 

ഗൈനക്കോളജിസ്റ്റ് ഈ പരിശോധനകൾ ചെയ്യാൻ സഹായിക്കും. അതിനുശേഷം ഇരുവരുടെയും കുടുംബചരിത്രം ശേഖരിക്കും. നിങ്ങളുടെ കുടുംബങ്ങളിൽ ആർക്കെങ്കിലും ജനിതകരോഗലക്ഷണങ്ങൾ ഉണ്ടോയെന്നു നിർണയിക്കും. 

 

ചില ജനിതകരോഗ സാധ്യതകളെക്കുറിച്ചും അവ ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളിൽ തടയാനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യാൻ ജനിറ്റിക് കൗൺസലിങ് സ്വീകരിക്കുന്നതു നന്നായിരിക്കും. നമ്മുടെ ഇടയിൽ പലരും ചില ജനിതക രോഗങ്ങളുെട വാഹകർ ആയിരിക്കും. വാഹകർക്കു പുറമേ നിന്ന് ഒരു രോഗലക്ഷണവും ഉണ്ടാകില്ല. 

 

നിങ്ങളും പങ്കാളിയും അങ്ങനെയുള്ള രോഗങ്ങളുടെ വാഹകരാണോ എന്നു നിർണയിക്കാനുള്ള ജനിതക പരിശോധനകൾ ഇന്നു ലഭ്യമാണ്. ഒരു ജനിതക സ്പെഷലിസ്റ്റിനെ കണ്ട്, ഈ പരിശോധനകളെക്കുറിച്ചു മനസ്സിലാക്കി, ഇവ നിങ്ങൾക്കു ചെയ്യേണ്ടതുണ്ടോ എന്നു തീർച്ചെപ്പെടുത്തുന്നതു നന്നായിരിക്കും. 

 

Content Summary : What is the importance of genetic counselling? - Dr. N. Dhanya Lakshmi Explain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com