ADVERTISEMENT

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാനിരുന്നതാണ്. പ്ലേറ്റിലെ ഭക്ഷണം തീർന്നതറിഞ്ഞില്ല. ടിവിയിൽ മാത്രമാണു ശ്രദ്ധ. ഭക്ഷണം വീണ്ടും പ്ലേറ്റിൽ നിറച്ചു. യന്ത്രം പോലെ അതും കഴിച്ചുതീർത്തു. രുചിയോ മണമോ ഒന്നും ശ്രദ്ധിച്ചില്ല. മനസ്സു മുഴുവൻ ടിവി പരിപാടിയിലാണ്. പിന്നെങ്ങനെ ഇതൊക്കെ അറിയാൻ. 

പ്രായമായവർക്കു പലപ്പോഴും സംഭവിക്കുന്നതാണിത്. ഈ രീതിയിലുള്ള ഭക്ഷണം കഴിക്കൽ പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നു. ഇങ്ങനെ ആഹാരം കഴിച്ചാൽ അമിതവണ്ണം വരാൻ സാധ്യതയേറെയാണ്. ആഹാരം കഴിക്കുന്ന സമയത്ത് അതിൽ വേണം ശ്രദ്ധ പതിപ്പിക്കാൻ. ‘മൈൻഡ്ഫുൾ ഈറ്റിങ്’ എന്ന പേരിൽ അറിയപ്പെടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കൽ അമിതവണ്ണത്തെ പ്രതിരോധിക്കാൻ സഹായിക്കും. 

എന്താണു കഴിക്കുന്നത്, എത്രത്തോളം കഴിച്ചു എന്നതെല്ലാം അറിഞ്ഞ് പൂർണമായും മുന്നിലെ ഭക്ഷണപദാർഥത്തിൽ ശ്രദ്ധ പതിപ്പിച്ച് സാവധാനം ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ടിവി കണ്ട് ആഹാരം കഴിക്കൽ പാടില്ല. ആവശ്യമായ അത്രയും ഭക്ഷണം ആയെന്നു തോന്നുമ്പോൾ നിർത്താനും ശ്രദ്ധിക്കണം. അമിതഭക്ഷണം പാടില്ല എന്ന ഉറച്ച ചിന്തയോടെ ഈ രീതിയിൽ ആഹാരം കഴിക്കാം. കാലറി കൂടിയ ആഹാരമാണോ കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. 

Content Summary: Mindful eating and weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com