എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കൂടുന്നോ? ജീവിതത്തിലെ ഈ ശീലങ്ങള്‍ മാറ്റി നോക്കൂ

Mail This Article
വ്യായാമം ചെയ്തിട്ടും ജിമ്മില്‍ പോയി വിയര്‍ത്തിട്ടുമൊന്നും ശരീരഭാരം കുറയുന്നില്ലേ?പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശരീരഭാരം കൂടുകയാണെങ്കില്‍ ഇവിടെ വില്ലന്‍ നിങ്ങളുടെ ചില ശീലങ്ങളായിരിക്കാം. ഇനി പറയുന്ന ചില ശീലങ്ങള്‍ ഒന്ന് തിരുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം.

1. അമിതമായ മധുരം
ഭക്ഷണത്തില്‍ നിന്ന് മധുരം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങളിലെ പഞ്ചസാരയാകാം ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്. ഇനി മധുരപ്രിയരാണെങ്കില്‍ ഇടയ്ക്ക് വലപ്പോഴും മാത്രം മധുരം കഴിക്കാം. ദിവസവും വേണ്ട.

2. അമിത മദ്യപാനം

അമിതമായ മദ്യപാനം ഭാരം വര്‍ധിക്കാന്‍ കാരണമാകും. ബിയര്‍ ഉള്‍പ്പെടെ പല മദ്യങ്ങളും കാലറി ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ്.

3. ക്രമരഹിതമായ ഭക്ഷണം കഴിപ്പ്
ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ ഭാരം കുറയുമെന്ന് കരുതിയാല്‍ തെറ്റി. മൂന്ന് നേരം ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ സഹായകമാണ്. അനാരോഗ്യകരമായ തരത്തില്‍ ക്രമംതെറ്റി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെയും വയറിന്‍റെ ആരോഗ്യത്തെയും ബാധിക്കും. സമ്മര്‍ദം ഉയര്‍ത്താനും ഇത് കാരണമാകും.ഇവയെല്ലാം ഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കും.

4. തെറ്റായ ഭക്ഷണം കഴിക്കുന്നത്
കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് തോത് അമിതമായതുമായ ഭക്ഷണവിഭവങ്ങളുടെ തിരഞ്ഞെടുപ്പും ഭാരം കൂടാനുള്ള ഒരു കാരണമാണ്. സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയും അപകടമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
5. ദീര്‍ഘനേരമുള്ള ടിവി കാഴ്ച
ദിവസവും ഒന്നര മണിക്കൂര്‍ ടിവി കാണുന്നത് അരക്കെട്ടിന്‍റെ വണ്ണം 3.5 ക്യൂബിക് സെന്‍റിമീറ്റര്‍ അധികമാക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദീര്‍ഘനേരമുള്ള ഇരുപ്പ് കൊഴുപ്പ് അടിവയറ്റില്‍ അടിയാന്‍ കാരണമാകും. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്കിടെ ബ്രേക്ക് എടുക്കാനും എഴുന്നേറ്റ് നടക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Content Summary: Do Not Know Why You Are Gaining Weight? Correct These 5 Lifestyle Habits